ഡൽഹി ഹൈക്കോർട്ട് പെഴ്സണൽ അസിസ്റ്റന്‍റ് റിക്രൂട്ട്മെന്‍റ് എക്സാം 2023; ഒഴിവുകൾ 127

അപേക്ഷകൾ ഡൽഹി ഹൈക്കോർട്ടിന്‍റെ വെബ്സൈറ്റിലേക്ക് ഓൺലൈനായി അയച്ചാൽ മതിയാകും.
ഡൽഹി ഹൈക്കോർട്ട് പെഴ്സണൽ അസിസ്റ്റന്‍റ് റിക്രൂട്ട്മെന്‍റ് എക്സാം 2023; ഒഴിവുകൾ 127

ഡൽഹി ഹൈക്കോർട്ടിൽ സീനിയർ പെഴ്സണൽ അസിസ്റ്റന്‍റ് ,പെഴ്സണൽ അസിസ്റ്റന്‍റ് തസ്തികകളിലായി 127 ഒഴിവുകൾ. ഹൈക്കോടതി നേരിട്ടു നടത്തുന്ന എഴുത്തു പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.അപേക്ഷകൾ ഡൽഹി ഹൈക്കോർട്ടിന്‍റെ വെബ്സൈറ്റിലേക്ക് ഓൺലൈനായി അയച്ചാൽ മതിയാകും.

അപേക്ഷാ ഫീസ്: ജനറൽ വിഭാഗക്കാർക്ക് 1000 രൂപ.എസ് സി,എസ്ടി,പിഎച്ച് വിഭാഗക്കാർക്ക് 800 രൂപ.അപേക്ഷാഫീസ് യുപിഐ,നെറ്റ് ബാങ്കിങ് മുഖാന്തരമോ ക്രെഡിറ്റ്,ഡെബിറ്റ് കാർഡുപയോഗിച്ചോ അടയ്ക്കേണ്ടതാണ്.

സീനിയർ പെഴ്സണൽ അസിസ്റ്റന്‍റ് (SPA): 60 ഒഴിവുകൾ.

(UR-11, EWS-10, OBC-23, SC-09, ST-07) (PWD-04), പേ സ്കെയിൽ:പേ ലെവൽ 8 ₹47600-151100, പ്രായം: 18-32 .

പെഴ്സണൽ അസിസ്റ്റന്‍റ് (PA): 67 ഒഴിവുകൾ.

(UR-29, EWS-06, OBC-17, SC-10, ST-05) (PWD-03), പേ സ്കെയിൽ: പേ ലെവൽ-7 ₹44900-142400, പ്രായം: 18-32 .

അർഹരായ ഉദ്യോഗാർഥികൾ 31/03/2023 നുള്ളിൽ https://delhihighcourt.nic.in and/or https://recruitment.nta.nic.in. എന്നിവയിലേതെങ്കിലും സന്ദർശിച്ച് ഇവയിലൂടെ ഓൺലൈനായി അപേക്ഷകൾ സബ്മിറ്റ് ചെയ്യുക.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com