ഡെൻമാർക്കിലേക്ക് നോർക്ക വഴി റിക്രൂട്ട്മെന്‍റ് സാധ്യത

കെയര്‍ ഹോം സര്‍വ്വീസ് മേഖലയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്‍റ്, സ്റ്റുഡന്‍റ് എക്സ്ചേഞ്ച് പ്രോഗ്രാം, സ്കില്‍ പാര്‍ട്ണര്‍ഷിപ്പ് എന്നിവ പരിഗണനയിൽ
Denmark representatives visit NORKA

ഡെൻമാർക്ക് പ്രതിനിധി സംഘം നോർക്ക സന്ദർശിച്ചപ്പോൾ.

Updated on

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകരെയുള്‍പ്പെടെ റിക്രൂട്ട്ചെയ്യുന്നതിനുളള സാധ്യതകള്‍ വിലയിരുത്തുന്നതിനായി ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് എംബസി സ്ട്രാറ്റജിക് സെക്ടർ കോഓപ്പറേഷൻ (SSC) കൗൺസിലര്‍ എമിൽ സ്റ്റോവറിങ് ലൗറിറ്റ്സെന്‍റെ നേതൃത്വത്തിലുളള 11 അംഗ പ്രതിനിധിസംഘം നോര്‍ക്ക സെന്‍റര്‍ സന്ദര്‍ശിച്ചു.

നോര്‍ക്ക റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അജിത് കോളശ്ശേരി, റിക്രൂട്ട്മെന്‍റ് വിഭാഗം പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

കെയര്‍ ഹോം സര്‍വ്വീസ് മേഖലയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്‍റ്, സ്റ്റുഡന്‍റ് എക്സ്ചേഞ്ച് പ്രോഗ്രാം, സ്കില്‍ പാര്‍ട്ണര്‍ഷിപ്പ് എന്നിവ ചര്‍ച്ച ചെയ്തു. ഡാനിഷും ഭാഷാഭേദമായ ഫ്ലമിഷ് ഭാഷാ പരിശീലനങ്ങള്‍ക്കും പ്രത്യേക സംവിധാനമൊരുക്കുന്നത് പരിഗണിക്കാമെന്ന് സംഘം അറിയിച്ചു.

ഇതിനോടൊപ്പം ജര്‍മന്‍ റിക്രൂട്ട്മെന്‍റ് പദ്ധതിയായ ട്രിപ്പിള്‍ വിന്‍ കേരളയുടെ മാതൃകയില്‍ ഗവണ്‍മെന്‍റ് തലത്തിലുളള റിക്രൂട്ട്മെന്‍റാണ് ഉചിതമാവുകയെന്ന് അജിത് കോളശ്ശേരിയും ചര്‍ച്ചയില്‍ അറിയിച്ചു. ഡെന്‍മാര്‍ക്ക് സംഘം തിരുവനന്തപുരം ഗവണ്‍മെന്‍റ് നഴ്സിങ് കോളെജും സന്ദര്‍ശിച്ചു.‌

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com