ഡപ്യൂട്ടേഷൻ നിയമനങ്ങൾ

രണ്ട് എൽ.ഡി. ക്ലാർക്കിന്‍റെ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനം ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഡപ്യൂട്ടേഷൻ നിയമനങ്ങൾ

ജില്ലാ ശുചിത്വമിഷൻ ഓഫീസുകളിൽ ഡെപ്യൂട്ടേഷൻ നിയമനം

തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ കീഴിലുളള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റന്‍റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാരിന്‍റെ വിവിധ വകുപ്പുകളിൽ ജോലി നോക്കി വരുന്നവരും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താൽപര്യമുളളവരുമായ ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിൽ അസിസ്റ്റന്‍റ് ജില്ലാ കോ-ഓർഡിനേറ്റർ (ഐ.ഇ.സി) ടെ ഓരോ ഒഴിവിലേക്കും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ അസിസ്റ്റന്‍റ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനെജ്മെന്‍റ്) ന്‍റെ ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

അസിസ്റ്റന്‍റ് കോ-ഓർഡിനേറ്റർ (ഐഇസി) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 39300-83000 ശമ്പള സ്കെയിലിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവരും, വിവര വിജ്ഞാന വ്യാപന പ്രവർത്തന മേഖലയിൽ താൽപര്യമുളളവരുമായിരിക്കണം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ജേർണലിസത്തിൽ ബിരുദം/ ബിരുദാനന്തര ബിരുദം, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കനിൽ ബിരുദം, MSW എന്നിവയിൽ ഏതെങ്കിലും യോഗ്യതയും ഉണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ ചുരുങ്ങിയത് 2 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് മുൻഗണനയുണ്ട്.

അസിസ്റ്റന്‍റ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനെജ്മെന്‍റ്) തസ്തികയിൽ അപേക്ഷിക്കുന്നവർ 43400-91200 ശമ്പള സ്‌കെയിലിൽ സംസ്ഥാന സർക്കാർ സർവീസിൽ ജോലിചെയ്യുന്നവരും സയൻസ് വിഷയത്തിൽ ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് ഡിപ്ലോമ/ബിരുദം ഉള്ളവരും ആയിരിക്കണം. എൻജിനീയറിങ് യോഗ്യത നേടിയ ശേഷം ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്.

താൽപര്യമുളളവർ കെ.എസ്.ആർ പാർട്ട് (1) റൂൾ 144 പ്രകാരമുളള അപേക്ഷ, നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ജൂൺ 15 ന് വൈകീട്ട് 3 മണിക്ക് മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്റ്റർ, സംസ്ഥാന ശുചിത്വമിഷൻ, റവന്യൂ കോംപ്ലക്‌സ്, 4th ഫ്ലോർ, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭ്യമാകും വിധം നേരിട്ടോ, തപാലിലോ സമർപ്പിക്കണം. വിശദവിവരങ്ങൾ www.suchitwamission.org വെബ് സൈറ്റിൽ.

ആന്‍റി സോഷ്യൽ ആക്റ്റിവിറ്റീസ് (പ്രിവൻഷൻ) ആക്റ്റ് അഡ്വൈസറി ബോർഡ്

കേരള ആന്‍റി സോഷ്യൽ ആക്റ്റിവിറ്റീസ് (പ്രിവൻഷൻ) ആക്റ്റ് അഡ്വൈസറി ബോർഡ്, എറണാകുളം ഓഫീസിൽ ഒഴിവു വരുന്ന ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ അസിസ്റ്റന്‍റ് /ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഡി.ടി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്‍റി സോഷ്യൽ ആക്റ്റിവിറ്റീസ് (പ്രിവൻഷൻ) ആക്റ്റ്, പാടം റോഡ്, എളമക്കര കൊച്ചി – 682 026, എറണാകുളം (ഫോൺ 0484 2537411) എന്ന വിലാസത്തിൽ നൽകണം.

എൽ.ഡി. ക്ലാർക്ക് ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളെജ് ചൈൽഡ് ഡെവലപ്‌മെന്‍റ് സെന്‍ററിൽ രണ്ട് എൽ.ഡി. ക്ലാർക്കിന്‍റെ (ശമ്പള സ്കെയിൽ 26500-60700) തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനം ചെയ്യാൻ താൽപര്യമുള്ള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന സ്ഥിരം ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ, ബയോഡേറ്റ, കേരള സർവീസ് റൂൾ ചട്ടം-1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്‍റ്, വകുപ്പ് മേധാവിയുടെ എൻ.ഒ.സി. എന്നിവ സഹിതം വകുപ്പ് മേധാവികൾ മുഖേന ജൂൺ ഇരുപത്തിമൂന്നിനോ, അതിനുമുൻപോ കിട്ടത്തക്ക വിധം ഡയറക്റ്റർ, ചൈൽഡ് ഡെവലപ്‌മെന്‍റ് സെന്റർ, മെഡിക്കൽ കോളെജ്, തിരുവനന്തപുരം-695011 (ഫോൺ നം. 0471 2553540) എന്ന വിലാസത്തിൽ ലഭിക്കണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com