വിദ്യാഭ്യാസ വാർത്തകൾ (01-02-2024)

വിദ്യാഭ്യാസ വാർത്തകൾ (01-02-2024)

വിവരാവകാശ നിയമം 2005: ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

വിവരാവകാശ നിയമം 2005 നെ ക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി.) നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും കോഴ്സ് ലഭ്യമാണ്. 16 വയസ് കഴിഞ്ഞവർക്ക് ചേരാം. താൽപര്യമുള്ളവർ rti.img.kerala.gov.in ൽ ഫെബ്രുവരി  രണ്ടു മുതൽ 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. കോഴ്സ് 16 ന് ആരംഭിക്കും.

സൗജന്യ കെ-മാറ്റ് പരിശീലനം

സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ   നെയ്യാർഡാമിലെ കേരള   ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) 2024 മാർച്ചിൽ നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി  സൗജന്യ കെ-മാറ്റ് പരിശീലനം സംഘടിപ്പിക്കുന്നു.

2024-26 എം.ബി.എ. ബാച്ചിലേക്ക് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായാണ് ഓൺലൈൻ ക്ലാസ്, സൗജന്യ ട്രയൽ ടെസ്റ്റ്, ഉത്തരസൂചിക വിശകലനം, റിക്കോർഡഡ് വീഡിയോ ക്ലാസ്, സ്റ്റഡി മെറ്റീരിയൽസ് എന്നിവ ചേർന്നതാണ് പരിശീലന പരിപാടി. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 വിദ്യാർത്ഥികൾക്കാണ് അവസരം. രജിസ്റ്റർ ചെയ്യാനുളള ലിങ്ക് http://bit.ly/kicma, കൂടുതൽ വിവരങ്ങൾക്ക്: 8548618290 / 9188001600

ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു

2024 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെക്ഷൻ-I) ന് ഫെബ്രുവരി 9നു വൈകിട്ട് 4 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് കാണുക

തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രയിനിങ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ്, 3D ആനിമേഷൻ, ഡോട്ട് നെറ്റ് ടെക്‌നോളജി, സർട്ടിഫിക്കറ്റ് ഇൻ മൊബൈൽ ഫോൺ സർവ്വീസിംഗ്, ഡിജിറ്റൽ വീഡിയോഗ്രാഫി ആൻഡ് നോൺ ലീനിയർ വീഡിയോ എഡിറ്റിംഗ് എന്നീ ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. പഠനകാലയളവിൽ സ്‌റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/എസ്.ഇ. ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

അപേക്ഷാ ഫോം 100 രൂപയ്ക്ക് സെന്ററിൽ നേരിട്ടും / മണിഓർഡറായി 135 രൂപ മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തിൽ തപാലിലും ലഭിക്കും. വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടർ, സി-ആപ്റ്റിന്റെ പേരിൽ തിരുവന ന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471-2474720, 0471-2467728 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം. Web Site: www.captkerala.com . അവസാന തീയതി ഫെബ്രുവരി 29.

Trending

No stories found.

Latest News

No stories found.