psc
പിഎസ് സി

മഹാനവമി: പിഎസ് സി പരീക്ഷകൾ മാറ്റി

പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കുമെന്ന് പിഎസ് സി
Published on

തിരുവനന്തപുരം: മഹാനവമിയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിച്ചതോടെ പരീക്ഷകൾ മാറ്റിവച്ചു.

പിഎസ്‌സി വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ, അഭിമുഖങ്ങൾ, കായികക്ഷമതാ പരീക്ഷകൾ, സർവീസ് വെരിഫിക്കേഷൻ, പ്രമാണ പരിശോധന എന്നിവ മാറ്റിവച്ചതായി കേരള പിഎസ്‌സി അറിയിച്ചു.

ഇവയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പിഎസ്‌സി വക്താവ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com