ജോലി ഉപേക്ഷിക്കേണ്ടി വന്ന വനിതകള്‍ക്ക് അവസരവുമായി ഫെഡറല്‍ ബാങ്ക്

വിവാഹം, പ്രസവം തുടങ്ങി വ്യക്തിപരവും അല്ലാത്തതുമായ കാരണങ്ങളാല്‍ ജോലിയില്‍ നിന്ന് ഇടവേള എടുക്കേണ്ടി വന്നവരെ ലക്ഷ്യമിട്ടാണ് പദ്ധതി
Women, illustration
Women, illustrationImage by pikisuperstar on Freepik
Updated on

കൊച്ചി: പല കാരണങ്ങളാല്‍ ജോലി ഉപേക്ഷിക്കേണ്ടി വന്ന വനിതാ പ്രൊഫഷണലുകള്‍ക്കായി ഫെഡറല്‍ ബാങ്ക് നടത്തിയ റിക്രൂട്ട്മെന്‍റ് പദ്ധതിക്ക് ഉദ്യോഗാർഥികളില്‍ നിന്ന് മികച്ച പ്രതികരണം. വിവാഹം, പ്രസവം തുടങ്ങി വ്യക്തിപരവും അല്ലാത്തതുമായ കാരണങ്ങളാല്‍ ജോലിയില്‍ നിന്ന് ഇടവേള എടുക്കേണ്ടി വന്നവരെ ലക്ഷ്യമിട്ടായിരുന്നു ഈ പദ്ധതി.

ജോലിയില്‍ നിന്ന് വിട്ട് അഞ്ചുവര്‍ഷം തികയാത്ത, ബാങ്കിങ്/ ഐടി മേഖലകളില്‍ നിന്നുള്ള വനിതകള്‍ക്കാണ് നിലവില്‍ അവസരം ലഭിച്ചത്. വൈവിധ്യമാര്‍ന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു തൊഴിലിടത്തിന് ഫെഡറല്‍ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ.

കരിയര്‍ ബ്രേക്ക് എടുത്ത വനിതാ പ്രൊഫഷണലുകള്‍ക്ക് പുതിയ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഫെഡറല്‍ ബാങ്ക് ഈ ഉദ്യമത്തിന് തുടക്കമിട്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com