ജര്‍മനിയിൽ സൗജന്യ പഠനവും ജോലിയും

5 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ പിആര്‍ സ്റ്റാറ്റസും നൽകും.
Free study and work in Germany
Free study and work in Germany
Updated on

കൊച്ചി: ജര്‍മന്‍ ഫെഡറല്‍ ഗവണ്‍മെന്‍റും നാഷണല്‍ സ്കില്‍ ഡെവലപ്മെന്‍റ് കൗണ്‍സിലിന്‍റെ പാര്‍ട്ണര്‍മാരായ എക്സ്ട്രീം മള്‍ട്ടീമീഡിയയുമായി ചേര്‍ന്ന് ജര്‍മനിയില്‍ വിവിധ പ്രോഗ്രാമുകളിലേക്കു അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.

കോളെജ് പഠനത്തോടൊപ്പം വിവിധ കമ്പനികളില്‍ സാലറിയോടു കൂടി ട്രെയ്‌നിയായി വര്‍ക് ചെയ്യാന്‍ അവസരം നൽകുന്നു. കോഴ്സ് കഴിഞ്ഞു കമ്പനിയില്‍ രണ്ടു ലക്ഷത്തിനു മുകളില്‍ സാലറി നല്‍കി സ്ഥിരപ്പെടുത്തുന്നു. കൂടാതെ അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ പിആര്‍ സ്റ്റാറ്റസും നൽകും.

കോഴ്സിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു ജര്‍മ്മന്‍ ഭാഷ പരിശീലനവും സബ്ജക്റ്റ് പരിശീലനവും കേരളത്തില്‍ തന്നെ നല്‍കും. അതിന് എന്‍എസ്ഡിസി സര്‍ട്ടിഫിക്കറ്റും ലഭിക്കും. പ്ലസ്ടുവിന് സയന്‍സ് /കൊമേഴ്സ് വിഷയങ്ങളില്‍ 50% മാര്‍ക്കുള്ളവര്‍ക്കു അപേക്ഷിക്കാം, അല്ലെങ്കില്‍ പ്രസ്തുത വിഷയങ്ങളില്‍ ഡിപ്ലോമ, എൻജിനീയറിങ് കോഴ്സ് കംപ്ലീഷന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9778192644 എന്ന വാട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com