അംഗപരിമിതർക്ക് സൗജന്യ തൊഴിൽ പരിശീലനം

18 മുതൽ 35 വരെ പ്രായമുള്ള പെൺകുട്ടികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസസൗകര്യവും സൗജന്യം.

തിരുവനന്തപുരം: കുമാരപുരം ബഥാനിയ റീബാലിറ്റേഷൻ സെന്‍ററിൽ ഭിന്നശേഷിയുള്ളവർക്കും സംസാര-ശ്രവണ ശേഷിയില്ലാത്തവർക്കും മനോദൗർബല്യമുള്ളവർക്കും വേണ്ടി തൊഴിലധിഷ്ഠിത കോഴ്സുകളിൽ രണ്ടു വർഷത്തെ സൗജന്യം പരിശീലനം നൽകുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ള കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ടൈപ്പ് റൈറ്റിങ് (ഇംഗ്ലീഷ്, മലയാളം), ബുക്ക് ബൈൻഡിങ്, കരകൗശല വിദ്യകൾ, തയ്യൽ പരിശീലനം (ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്‍റ് ടെക്നോളജി), മെഴുകുതിരി നിർമാണം തുടങ്ങിയ കോഴ്സുകളിലാണ് പരിശീലനം. ഇതുകൂടാതെ കൗൺസിലിങ്ങും നൽകും.

18 മുതൽ 35 വരെ പ്രായമുള്ള പെൺകുട്ടികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസ സൗകര്യവും സൗജന്യമായി നൽകും.

അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മേയ് 25.

വിലാസം: ഡയറക്റ്റർ, ബഥാനിയ റീഹാബിലിറ്റേഷൻ സെന്‍റർ ഫോർ ദി ഡിസേബിൾഡ്, ഫിലിപ്സ് ഹിൽ, കുമാരപുരം, മെഡിക്കൽ കോളെജ് പിഒ, തിരുവനന്തപുരം - 11.

ഫോൺ: 9633412282, 0471 - 2442002

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com