ജർമനിയിലെ നഴ്സിങ് ഒഴിവുകള്‍: നോര്‍ക്ക ട്രിപ്പിള്‍ വിൻ അപേക്ഷകര്‍ക്ക് ഓണ്‍ലൈൻ ഇന്‍ഫോ സെഷന്‍

ഇന്‍ഫോ സെഷനില്‍ പങ്കെടുത്ത് കണ്‍ഫര്‍മേഷന്‍ നല്‍കുന്ന ഉദ്യോഗാര്‍ഥികളെ മാത്രമേ അഭിമുഖങ്ങള്‍ക്കും തുടര്‍നടപടികള്‍ക്കായി പരിഗണിക്കൂ
Germany nursing recruitment info session NORKA

ജർമനിയിലെ നഴ്സിങ് ഒഴിവുകള്‍: നോര്‍ക്ക ട്രിപ്പിള്‍ വിൻ അപേക്ഷകര്‍ക്ക് ഓണ്‍ലൈൻ ഇന്‍ഫോ സെഷന്‍

Representative image
Updated on

തിരുവനന്തപുരം: കേരളത്തില്‍ നിന്നു ജർമനിയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്‍റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലേക്ക് ഇതിനകം അപേക്ഷ നല്‍കിയവര്‍ക്കായുളള ഓണ്‍ലൈന്‍ ഇന്‍ഫോ സെഷന്‍ ഏപ്രില്‍ 28ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ. ഇന്‍ഫോ സെഷനില്‍ പങ്കെടുക്കുന്നതിന്നതിനുളള ലിങ്ക് ഉള്‍പ്പെടുന്ന ഇ-മെയില്‍ അപേക്ഷ നല്‍കിയ ഉദ്യോഗാർഥികള്‍ക്ക് അയച്ചിട്ടുണ്ട്.

ജർമന്‍ ഭാഷയില്‍ ബി 1 അല്ലെങ്കില്‍ ബി 2 ഭാഷാ യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ക്കായി പ്രത്യേകം ഇന്‍ഫോ സെഷന്‍ 2025 മെയ് ആദ്യവാരം നടത്തുന്നതാണ്. ഇതിനായുളള ഇ-മെയില്‍ അറിയിപ്പ് ഫാസ്റ്റ് ട്രാക്ക് മുഖേന അപേക്ഷ നല്‍കേണ്ട അവസാന തീയതിയായ മേയ് രണ്ടിനു ശേഷം അയയ്ക്കും.

അപേക്ഷ നല്‍കിയ എല്ലാ ഉദ്യോഗാര്‍ഥികളും നിര്‍ബന്ധമായും ഇന്‍ഫോ സെഷനുകളില്‍ പങ്കെടുക്കേണ്ടതും തുടര്‍നടപടികള്‍ക്കായുളള കണ്‍ഫര്‍മേഷന്‍ ഇ-മെയിലില്‍ നല്‍കിയിട്ടുളള ലിങ്ക് വഴി നല്‍കേണ്ടതുമാണ്. ഇന്‍ഫോ സെഷനില്‍ പങ്കെടുത്ത് കണ്‍ഫര്‍മേഷന്‍ നല്‍കുന്ന ഉദ്യോഗാര്‍ഥികളെ മാത്രമേ അഭിമുഖങ്ങള്‍ക്കും തുടര്‍നടപടികള്‍ക്കായി പരിഗണിക്കുകയുളളൂ.

നോര്‍ക്ക ട്രിപ്പിള്‍ വിൻ ഏഴാംഘട്ടത്തില്‍ ജർമനിയിലെ ഹോസ്പിറ്റലുകളിലെ 250 നഴ്സിങ് ഒഴിവുകളിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചത്. ഇതിനായി അപേക്ഷ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 14 വരെയായിരുന്നു. ഫാസ്റ്റ് ട്രാക്ക് മുഖേന മേയ് രണ്ട് വരെ അപേക്ഷ നല്‍കാന്‍ അവസരമുണ്ട്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കായുളള അഭിമുഖം 2025 മെയ് 20 മുതല്‍ 29 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടത്തും.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെ ന്‍റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള.

കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ 0471 2770577, 536,540, 544 (പ്രവൃത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്ട് സെ ന്‍ററി ന്‍റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com