തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളെജിൽ ലക്ചറർ നിയമനം; അപേക്ഷ ക്ഷണിച്ചു

പരമാവധി മൂന്ന് മാസത്തേക്കാണ് നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളെജിൽ ലക്ചറർ നിയമനം; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളെജിൽ ലക്ചറർ ഇൻ റേഡിയേഷൻ ഫിസിക്‌സ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത: പോസ്റ്റ് എം.എസ് സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്‌സ്/ എം.എസ് സി മെഡിക്കൽ ഫിസിക്‌സ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം/ AERB അംഗീകരിച്ച ഡിപ്ലോമ അല്ലെങ്കിൽ ഒരു വർഷത്തെ ഇന്‍റേൺഷിപ്പോടുകൂടിയ അടിസ്ഥാന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പരമാവധി മൂന്ന് മാസത്തേക്കാണ് നിയമനം. താൽപര്യമുള്ളവർക്ക് മെയ് 10 ന് രാവിലെ 10.30 ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളെജ് പ്രിൻസിപ്പലിന്‍റെ കാര്യാലയത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്‍റർവ്യൂവിൽ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കൈവശമുണ്ടായിരിക്കണം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com