
തിരുവനന്തപുരം തൈക്കാട് ഗവ. കോളെജ് ഒഫ് ടീച്ചർ എജ്യൂക്കേഷനിൽ മാത്തമാറ്റിക്‌സ്, ജ്യോഗ്രഫി, എജ്യൂക്കേഷണൽ ടെക്‌നോളജി, ഫൗണ്ടേഷൻ ഒഫ് എജ്യൂക്കേഷൻ, ഫൈൻ ആർട്സ് / പെർഫോമിംഗ് ആർട്സ് എന്നീ വിഷയങ്ങളിൽ ഓരോ ഗസ്‌റ്റ് ലക്ചറുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ കോളെജ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഡെപ്യൂട്ടി ഡയറക്റ്റർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം.
ഉദ്യോഗാർഥികൾ കോളെജിലെ വെബ്സൈറ്റിൽ നിന്നും ബയോഡാറ്റാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചതും, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ, പകർപ്പുകൾ എന്നിവയുമായി ജൂൺ രണ്ടിന് രാവിലെ 11ന് കോളെജിൽ നേരിട്ട് ഹാജരാകണം. യോഗ്യത സംബന്ധിച്ച വിവരങ്ങൾകോളെജ് വെബ്സൈറ്റിൽ ലഭ്യമാണ്. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും.