ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ 191 ടെക്നീഷ്യൻ

രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ.
symbolic
jobs
Updated on

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്‍റെ ബംഗളൂരു കോംപ്ലക്സിലുൾപ്പെട്ട വിവിധ ഡിവിഷനുകളിലെ നോൺ-എക്സിക്യുട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 191 ഒഴിവുണ്ട്. രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ. ബംഗളൂരു ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസ് ഡിവിഷനിലും ഓവർ ഹോൾ/ എഫ്എംഡി/എഎസ്‌സി/ എൻജിൻ ഡിവിഷനുകളിലുമാണ് ഒഴിവുകൾ. എൻജിനിയറിംഗ് ഡിപ്ലോമക്കാർക്കും ഐടിഐക്കാർക്കും അപേക്ഷിക്കാം. നാലു വർഷത്തേക്കുള്ള കരാർ നിയമനമാണ്.

വിജ്ഞാപന നമ്പർ: LCA/HR/ TM/TBT-2024/1273/2024

ടെക്നീഷൻ: ഒഴിവ് - 123 (ഇലക്‌ട്രിക്കൽ-15, ഫിറ്റർ-101, ഷീറ്റ്‌മെറ്റൽ -2, ഫൗണ്ട്റിമാൻ-2, വെൽഡർ-1, മെഷിനിസ്റ്റ്-1, ഇലക്‌ട്രോപ്ലേറ്റർ-1). യോഗ്യത: പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയും നാഷണൽ അപ്രന്‍റിസ്ഷിപ് സർട്ടിഫിക്കറ്റും. അല്ലെങ്കിൽ പത്താംക്ലാസും മൂന്നുവർഷത്തെ നാഷണൽ അപ്രന്‍റിസ്ഷിപ് സർട്ടിഫിക്കറ്റും. ശമ്പളം: 44,796 രൂപ. പ്രായം: 28 കവിയരുത്.

ഡിപ്ലോമ ടെക്നീഷൻ: ഒഴിവ്- 43 (മെക്കാനിക്കൽ-26, ഇലക്‌ട്രിക്കൽ-15, സിവിൽ-1, മെറ്റലർജി-1). യോഗ്യത: എൻജിനിയറിംഗ് ഡിപ്ലോമ. പ്രായം: 28 കവിയരുത്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. ശമ്പളം: 46,764 രൂപ.

വിജ്ഞാപന നമ്പർ: O/HR/ TNR/03/2024

ഡിപ്ലോമ ടെക്നീഷൻ: ഒഴിവ് -6. (മെക്കാനിക്കൽ-1, ഇലക്‌ട്രിക്കൽ -2, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ -3). യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിംഗ് ഡിപ്ലോമ. ശമ്പളം: 48,764 രൂപ. പ്രായം: 28 കവിയരുത്.

എയർക്രാഫ്റ്റ് ടെക്നീഷ്യൻ:<‍/b> ഒഴിവ്-17(ഇലക്‌ട്രിക്കൽ-10, സ്ട്രക്‌ചർ-7). യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിംഗ് ഡിപ്ലോമ/ഐടിഐ ശമ്പളം: 46,796 രൂപ. പ്രായം: 28 കവിയരുത്. ഓപ്പറേറ്റർ: ഒഴിവ്-1 (ഗ്രൈൻഡർ). യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. ശമ്പളം: 46,796 രൂപ. പ്രായം: 28 കവിയരുത്.

അപേക്ഷാഫീസ്: 200 രൂപ. എസ്‌സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും മുൻ അപ്രന്‍റിസുകൾക്കും അപേക്ഷാഫീസില്ല.

അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. LCA/ HR/TM/TBT- 2024/ 1273/2024 വിജ്ഞാപനപ്രകാരമുള്ള ഒഴിവുകൾക്ക് ഓഗസ്റ്റ് 28 വരെയും O/ HR/ TNR/ 03/2024 പ്രകാരമുള്ള ഒഴിവുകൾക്ക് ഓഗസ്റ്റ് 30 വരെയും അപേക്ഷിക്കാം.

രണ്ടു വിജ്ഞാപനപ്രകാരവും അപേക്ഷിക്കുന്നവർക്ക് യോഗ്യതാപരീക്ഷകളിൽ 60 ശതമാനത്തിൽ (എസ്‌സി/എസ്‌ടി വിഭാഗക്കാർക്ക് 50 ശതമാനം) കുറയാത്ത മാർക്കുണ്ടായിരിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: www.hal-india.co.in

Trending

No stories found.

Latest News

No stories found.