ഹംഗറിയിൽ നിയന്ത്രണം; ഇന്ത്യക്കാരുടെ കുടിയേറ്റ സാധ്യത മങ്ങുന്നു

ഒഴിവുള്ള തസ്തികകളില്‍ ഹംഗറിയിൽനിന്നുള്ള തൊഴിലാളികളെ നിയമിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മാത്രമേ വിദേശികളെ റിക്രൂട്ട് ചെയ്യൂ
Hungary to curb migration from countries including India
ഹംഗറിയിൽ നിയന്ത്രണം; ഇന്ത്യക്കാരുടെ കുടിയേറ്റ സാധ്യത മങ്ങുന്നുFreepik
Updated on

ബുഡാപെസ്റ്റ്: ഹംഗറി വിദേശ തൊഴിലാളികൾക്കുള്ള റെസിഡൻസ് പെർമിറ്റുകളുടെയും തൊഴിൽ വിസകളുടെയും എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നു. തൊഴിലുമായി ബന്ധപ്പെട്ട റസിഡന്‍സ് പെര്‍മിറ്റുകളുടെയും എണ്ണം പുതുവർഷത്തിൽ 35,000 ആയി പരിമിതപ്പെടുത്താനാണ് തീരുമാനം. 2024ൽ ഇത് 65,000 ആയിരുന്നു.

തദ്ദേശീയർക്കുള്ള തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിന്‍റെ ഭാഗമാണ് നിയന്ത്രണമെന്ന് ഹംഗേറിയന്‍ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കുന്നു. ഹംഗറി ഹംഗറിക്കാരുടേതാണ്, അതിഥി തൊഴിലാളി രാജ്യമോ കുടിയേറ്റ രാജ്യമോ ആകില്ല. അതിനാല്‍, ഹംഗറിയില്‍, നിയമപരമായ കാരണങ്ങളാല്‍, ഹംഗേറിയന്‍ ഭരണകൂടം നിര്‍ണയിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസരിച്ച് മാത്രമേ ടെമ്പററി റെസിഡൻസ് പെർമിറ്റുകളും ജോലിയും സാധ്യമാകൂ എന്നും വിശദീകരണം.

പുതിയ നിയന്ത്രണങ്ങൾ പ്രകാരം, ഒഴിവുള്ള തസ്തികകളില്‍ ഹംഗറിയിൽനിന്നുള്ള തൊഴിലാളികളെ നിയമിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മാത്രമേ വിദേശികളെ റിക്രൂട്ട് ചെയ്യൂ. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് പുറത്ത് നിന്നുള്ള തൊഴിലാളികളെ നിയമിക്കുന്നതില്‍ നിന്ന് സ്വകാര്യ റിക്രൂട്ട്മെന്‍റ് ഏജന്‍സികളെയും വിലക്കുമെന്നാണ് സൂചന.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com