
ഇൻഡ്യൻ ആർമിയിൽ ട്രാൻസിറ്റ് ക്യാംപസ്, മൂവ്മെന്റ് കണ്ട്രോൾ, മൂവ്മെന്റ് ഫോർവേഡ് ഡിറ്റാച്ച്മെന്റ് എന്നിവിടങ്ങളിൽ ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 93 ഒഴിവുണ്ട്.
രാജസ്ഥാൻ, ജമ്മു- കാഷ്മീർ, ഹിമാചൽപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായിരിക്കും നിയമനങ്ങൾ. എഴുത്തു പരീക്ഷയും പ്രാക്റ്റിക്കലും ഡൽഹി കന്റോണ്മെന്റിലാണ് നടക്കുക. പത്താംക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക.
എംടിഎസ് (സഫായ് വാല)- 22, വാഷർമാൻ- 22, മെസ് വെയ്റ്റർ- 13, മസാൽച്ചി- എട്ട്, കുക്ക്- 34, ബാർബർ- എട്ട്.
യോഗ്യത: പത്താംക്ലാസ്/ തത്തുല്യമാണ് വിദ്യാഭ്യാസ യോഗ്യത.
എംടിഎസ് (സഫായ്വാല) മെസ് വെയ്റ്റർ, ബാർബർ തസ്തികയിലേക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. മറ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവരും അതത് ജോലി ചെയ്യുന്നതിനുള്ള അറിവും ശേഷിയും ഉണ്ടായിരിക്കണം.
പ്രായം: 18- 25 വയസ്.
ശമ്പളം: 5,200- 20,200 രൂപ+ ഗ്രേഡ് പേ.
കൂടുതൽ വിവരങ്ങൾക്ക് www.joinindianarmy.nic.in സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് പത്ത്.