എൻജിനീയറിങ് ഡിഗ്രി/ഡിപ്ലോമ ഉള്ളവർക്ക് വേതനത്തോടെ ഇന്‍റേൺഷിപ്പ്

ഇന്‍ഫര്‍മേഷന്‍ കേരള മിഷനു കീഴില്‍ 148 സിവില്‍ എൻജിനീയര്‍മാര്‍ക്കാണ് അവസരം
Representative image for engineers
Representative image for engineersImage by azerbaijan_stockers on Freepik
Updated on

തിരുവനന്തപുരം: സിവില്‍ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് വേതനത്തോടെയുള്ള ഇന്‍റേണ്‍ഷിപ്പ് പദ്ധതിയുമായി അസാപ് കേരള. ഇന്‍ഫര്‍മേഷന്‍ കേരള മിഷനു കീഴില്‍ 148 സിവില്‍ എൻജിനീയര്‍മാര്‍ക്കാണ് അവസരം.

കൊച്ചി കോര്‍പ്പറേഷനിലെ 74 ഡിവിഷനുകളില്‍ ട്രെയ്‌നി എൻജിനീയറായാണ് ജോലി ചെയ്യേണ്ടത്. ഫീല്‍ഡ് വര്‍ക്കും ഉണ്ടായിരിക്കും. പ്രതിമാസം 10,000 രൂപ സ്റ്റൈപെന്‍ഡ് ലഭിക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ അസാപ് കേരളയുടെ വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യണം. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ സ്‌ക്രീനിങ് ഉണ്ടായിരിക്കും.

എഴുത്തു പരീക്ഷയും അഭിമുഖവും ഉള്‍പ്പെടുന്ന സ്‌ക്രീനിങിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കും. 30 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://asapmis.asapkerala.gov.in/Forms/Student/Common/3/290

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com