തൊഴിൽ വാർത്തകൾ (09-11-2023)

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറവും dysa.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം
jobs
jobs

പട്ടികജാതി / വർഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വാകാര്യ സ്ഥാപനവുമായി ചേർന്ന് പട്ടികജാതി / വർഗത്തിൽപ്പെട്ട യുവതീയുവാക്കൾക്കായി നവംബർ 24നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഒഴിവുസംബന്ധമായ വിശദവിവരങ്ങൾ “National Career Service Centre for SC/STs, Trivandrum” എന്ന ഫേസ്ബുക്ക് പേജിൽ ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 20നു രാവിലെ ഒമ്പതിന് മുമ്പ് https://forms.gle/mVGXXYXnPcob6aBs9 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2332113.

ജി.വി. രാജ സ്പോർട്സ് സ്കൂളിൽ ട്രെയിനർ

തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലേക്ക് ബാസ്കറ്റ്ബോൾ, റസ്ലിംഗ് എന്നീ ഡിസിപ്ലിനുകളിൽ ഓരോ ട്രെയിനർമാരെ 2024 ജനുവരി വരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. Certificate in Sports Coaching from SAI/NS NIS etc, VHSE in Physical Education and Certificate, BPE / B Ped, M Ped / തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും ബന്ധപ്പെട്ട കായികയിനത്തിൽ മതിയായ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറവും dysa.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാഫോറം ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം – 695033 എന്ന വിലാസത്തിലോ dsyagok@gmail.com എന്ന മെയിൽ മുഖാന്തിരമോ നവംബർ 20ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2326644.

ബാലാവകാശ കമ്മിഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

ബാലാവകാശസംരക്ഷണ കമ്മിഷനിൽ ക്ലാർക്ക്-കം-ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സെക്രട്ടേറിയറ്റിലെ ടൈപ്പിസ്റ്റ് ഗ്രേഡ് – II തസ്തികയിലോ സബോർഡിനേറ്റ് സർവീസിലെ സമാന തസ്തികയിലോ ഉള്ള ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി, ഫോം. 144 (കെ.എസ്.ആർ. പാർട്ട് – 1) എന്നിവ സഹിതമുള്ള അപേക്ഷ (3 പകർപ്പുകൾ) ഡിസംബർ ഏഴിനകം ബന്ധപ്പെട്ട അധികാരി വഴി സെക്രട്ടറി, സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ, ടി.സി. 27/2980, വാൻറോസ് ജംഗ്ഷൻ, കേരള യൂണിവേഴ്സിറ്റി പി.ഒ, തിരുവനന്തപുരം – 695 034 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

ട്രെയിനർമാർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം ജി. വി രാജ സ്പോർട്സ് സ്കൂളിലേക്ക് ബാസ്കറ്റ്ബോൾ, റസ്ലിങ് എന്നീ ഡിസിപ്ലിനുകളിൽ ഓരോ ട്രെയിനർമാരെ 2024 ജനുവരി വരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

        Certificate in Sports Coaching from SAI/NS NIS etc, VHSE in Physical Education and Certificate, BPE/ B Ped, M Ped/ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും ബന്ധപ്പെട്ട കായികയിനത്തിൽ മതിയായ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറവും dsya.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ഫോറം ഡയറക്ടർ ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫേഴ്സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം. പിൻ-695033 എന്ന വിലാസത്തിലോ dsyagok@gmail.com എന്ന മെയിൽ മുഖാന്തരമോ അയാക്കാം. അപേക്ഷ നവംബർ 20ന് വൈകിട്ട് അഞ്ചിന് മുമ്പ് അയക്കണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com