
റസിഡന്‍റ് മെഡിക്കൽ ഓഫീസർ
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്‍ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്‍റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ സെപ്റ്റംബർ 26ന് വാക്ക്-ഇൻ-ഇന്‍റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
എൻജിനീയറിങ് കോളെെജിൽ താൽക്കാലിക നിയമനം
ഇടുക്കി സർക്കാർ എൻജിനീയറിങ് കോളെെജിൽ കംപ്യൂട്ടർ പ്രോഗ്രാമർ , ഇലക്ട്രിക്കൽ ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് കംപ്യൂട്ടർ സയൻസ് / ഐ ടി യിലുള്ള ബി ടെക് ബിരുദമോ, എം.എസ്.സി കംപ്യൂട്ടർ സയൻസ് എം സി എ /ബി ടെക് പ്ലസ് പി.ജി.ഡി.സി.എ, എ ലെവൽ / ഫിസിക്സ്, കെമിസ്ട്രി, മാത്സ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലുള്ള പിജി പ്ലസ് പി. ജി. ഡി. സി. എ എ ലെവൽ എന്നിവയാണ് യോഗ്യത.
ഇലക്ട്രിക്കൽ ട്രേഡ്സ്മാൻ തസ്തികയിലെ നിയമനത്തിന് പ്രസ്തുത ട്രേഡിൽ ഐ ടി ഐ / ഡിപ്ലോമാ ആണ് യോഗ്യത. മുൻ പരിചയം അഭികാമ്യം. താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ , പകർപ്പ് എന്നിവ സഹിതം സെപ്റ്റംബര്‍ 13 രാവിലെ 11 ന് കോളെജ് ആഫീസിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 232477,233250 , www.gecidukki.ac.in
വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ
കട്ടപ്പന നഗരസഭാ അസിസ്റ്റന്‍റ് എൻജിനീയറുടെ കാര്യാലയത്തില്‍ ഓവര്‍സിയറുടെ ഒഴിവില്‍ കരാര്‍ നിയമനം നടത്തുന്നു. നാളെ(സെപ്റ്റംബര്‍ 12) പകല്‍ 11 മണിക്ക് നഗരസഭ ഓഫീസില്‍ വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടക്കും . യോഗ്യത സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും സിവില്‍ എൻജിനീയറിങ് ഡിഗ്രി, ഡിപ്ലോമ, ഐ. ടി.ഐ. ജോലിയില്‍ മുന്‍പരിചയം ഉള്ളവര്‍ക്കും കട്ടപ്പന നഗരസഭാപരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. യോഗ്യത, ജോലിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സ്ഥിരതാസമസ സര്‍ട്ടിഫിക്കറ്റുകളും അഭിമുഖത്തിന് വരുമ്പോള്‍ ഹാജരാക്കണം.