തൊഴിൽ വാർത്തകൾ (14-09-2023)

jobs
jobs

ഗസ്റ്റ് അധ്യാപക അഭിമുഖം

തിരുവനന്തപുരം സർക്കാർ വനിതാ കോളെജിൽ ഹോം സയൻസ് വിഭാഗത്തിൽ 2023-24 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ 19 നു രാവിലെ 10.30 നു നടക്കും. കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം ഇവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്ത രേഖകൾ എന്നിവ സഹിതം പ്രിൻസിപ്പലിന്‍റെ ചേംബറിൽ അഭിമുഖത്തിന് ഹാജരാകണം.

പിയർ സപ്പോർട്ട് കൗൺസിലർ

വിവിധ ക്രൈസിസിൽ അകപ്പെടുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ആവശ്യമായ കൗൺസിലിംഗ് നൽകുന്നതിന് ബിരുദവും, കൗൺസലിംഗിൽ മുൻപരിചയവും, സേവനസന്നദ്ധരുമായ ട്രാൻസ്‌ജെൻഡർ വ്യക്തികളിൽ നിന്ന് പിയർ സപ്പോർട്ട് കൗൺസിലറെ നിയമിക്കുന്നു. കൗൺസിലർ കൈകാര്യം ചെയ്യുന്ന ഒരു കേസിന് 500/- രൂപ നിരക്കിൽ ഓണറേറിയം നൽകും. താൽപര്യമുള്ളവർ സെപ്റ്റംബർ 20 ന് ഉച്ച 2 മണിക്ക് പൂജപ്പുരയിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ വെച്ച് നടക്കുന്ന വാക്ക്-ഇൻ-ഇന്‍റർവ്യൂവിൽ വിദ്യാഭ്യാസവും പരിചയവും തെളിയിക്കുന്ന അസൽ രേഖകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2343241.

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ 9-ാം വാർഡിലെ രോഗികളെ പരിചരിക്കുന്നതിന് മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. ആകെ 2 ഒഴിവ്. പ്രതിമാസ വേതനം 18390 രൂപ. ഉദ്യോഗാർഥികൾ സെപ്റ്റംബർ 20 നു രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. നിയമനം ഇന്‍റർവ്യൂവിന്‍റെ അടിസ്ഥാനത്തിലായിരിക്കും. യോഗ്യത: എട്ടാംക്ലാസ് പാസ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി പരമാവധി 50 വയസ്. (കിടപ്പ് രോഗികൾ ഉൾപ്പെടെയുള്ള വ്യക്തികൾക്ക് പരിചരണം നൽകാൻ കഴിയുന്ന ശാരീരിക ക്ഷമത ഉള്ളവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471- 2343241.

ഐഎച്ച്ആർഡിയിൽ കംപ്യൂട്ടർ പ്രോഗ്രാമർ

ചാക്ക ഐഎച്ച്ആർഡിയുടെ സോഫ്റ്റ്‌വെയർ ഡെവലപ്മെന്‍റ് യൂണിറ്റിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ കംപ്യൂട്ടർ പ്രോഗ്രാമർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണ് ഉള്ളത്. മാസം 16800 രൂപ ശമ്പളം ലഭിക്കും. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിടെക് /എം സി എ/ എം എസ് സി കംപ്യൂട്ടർ സയൻസ് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഡൊമൈൻ എക്സ്പെർട്ടിലും (PHP/ MySql/ Phython) കണ്ടന്‍റ് മാനെജ്മെന്‍റ് ഫ്രെയിം വർക്കിലും (Joomla/ Word Press/ Drupal) ആറുമാസത്തിൽ കുറയാത്ത പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 21 നകം itdihrd@gmail.com എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. തെരഞ്ഞെടുത്ത ഉദ്യോഗാർഥികൾക്ക് അഭിമുഖം ഉണ്ടാകും.

എസ്.സി പ്രൊമോട്ടര്‍ നിയമനം

കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ എസ്.സി പ്രൊമോട്ടറെ നിയമിക്കുന്നു. പ്ലസ് 2 അല്ലെങ്കില്‍ തത്തുല്യ കോഴ്സ് പാസായ 40 വയസില്‍ താഴെ പ്രായമുളള കാമാക്ഷി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. വാക് ഇന്‍ ഇന്‍റര്‍വ്യൂ സെപ്റ്റംബര്‍ 15 വെള്ളിയാഴ്ച രാവിലെ 11 ന് പൈനാവ് സിവില്‍ സ്റ്റേഷനില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പാസ് പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച് വെള്ള പേപ്പറിലുളള അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുമായിട്ടാണ് ഇന്‍റര്‍വ്യൂവിന് എത്തേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0486 2296297.

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഒഴിവുകള്‍

ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ പാറേമാവിലുള്ള അനക്‌സില്‍ ആശുപത്രി വികസന സമിതി മുഖേന താഴെ പറയുന്ന തസ്തികകളിലേക്ക് 179 ദിവസത്തേക്ക് താല്‍ക്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തില്‍ ഫുള്‍ ടൈം സ്വീപ്പര്‍ (സ്ത്രീകള്‍ ), സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 23 ന് രാവിലെ 11 മണിക്ക് ഇന്‍റര്‍വ്യൂ നടത്തും. ഫുള്‍ ടൈം സ്വീപ്പര്‍ (സ്തീകള്‍ ) തസ്തികയിലേക്ക് ഏഴാം ക്ലാസും, പ്രവൃത്തിപരിചയവുമുളളവര്‍ക്ക് അപേക്ഷിക്കാം.

സെക്യൂരിറ്റി തസ്തികയിലേക്കും ഏഴാം ക്ലാസും പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 21 വ്യാഴാഴ്ചക്കകം നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തി പരിചയം, വിലാസം എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) പാറേമാവിലെ ഓഫീസില്‍ സമര്‍പ്പിക്കണം. മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ അഭിമുഖത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കൂ. സമീപ പ്രദേശത്തുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതമാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04862232420, 8907576928, 8281751970.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com