തൊഴിൽ വാർത്തകൾ (15-09-2023)

job updates
job updates

സീനിയര്‍ റസിഡന്‍റ് നിയമനം

സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളിലെ സീനിയര്‍ റസിഡന്‍റ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത: എം ബി ബി എസ് ബിരുദവും എം ഡി/എം എസ്/ഡി എന്‍ ബി ബിരുദാനന്തര യോഗ്യതയും കൗണ്‍സില്‍ രജിസ്‌ട്രേഷനും. പ്രായപരിധി: 2023 ജനുവരി ഒന്നിന് 50 വയസ് പുര്‍ത്തിയാകരുത്. സെപ്റ്റംബര്‍ 20നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്‍റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0484 2312944.

മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ ഒഴിവ്

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിലെ രോഗികളെ പരിചരിക്കുന്നതിന് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. ആകെ രണ്ട് ഒഴിവുകളാണുള്ളത്. മാസ വേതനം 18390 രൂപ. ഉദ്യോഗാർഥികൾ സെപ്റ്റംബർ 20ന് രാവിലെ 10. 30 ന് തിരുവനന്തപുരം ജില്ലാ സാമൂഹിക നീതി ഓഫീസിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. നിയമനം ഇൻ്റർവ്യൂവിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും. പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. യോഗ്യത എട്ടാം ക്ലാസ് പാസ് ആയിരിക്കണം. പരമാവധി 50 വയസാണ് പ്രായപരിധി. കൂടുതൽ വിവരങ്ങൾക്ക് 0471 2343241

ദത്തെടുക്കൽ കേന്ദ്രങ്ങളിൽ വിവിധ ഒഴിവുകൾ

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ദത്തെടുക്കൽ/ശിശുപരിചരണ കേന്ദ്രത്തിൽ ഒഴിവുള്ള നഴ്സ്,സോഷ്യൽ വർക്കർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.എസ്.സി നഴ്സിംഗ് ജനറൽ നഴ്സിംഗ് ആക്സലറി നഴ്സിംഗ് ആൻഡ് മിഡ് വൈഫ് (എ.എൻ.എം) ഇവയിൽ ഒന്നിൽ അംഗീകൃത സർട്ടിഫിക്കറ്റും ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവുമാണ് നഴ്സ് തസ്തികയിലേയ്ക്കുള്ള യോഗ്യത. സോഷ്യൽ വർക്ക്/സോഷ്യോളജി സൈക്കോളെജി/ചൈൽഡ് ഡെവലമെന്‍റ് എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ചൈൽഡ് എഡ്യൂകേഷൻ/ ചൈൽഡ് ഡെവലപ്പ്മെന്‍റ്,ചൈൽഡ് പ്രൊട്ടക്ഷൻ എന്നിവയിൽ ബിരുദവുമാണ് സോഷ്യൽ വർക്കർ തസ്തികയിലേയ്ക്കുള്ള യോഗ്യത.

രണ്ട് തസ്തികകൾക്കും പ്രായപരിധി 45 വയസ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ യഥാർത്ഥ യോഗ്യത സർട്ടിഫിക്കറ്റും മറ്റ് ബയോഡാറ്റായും പരിചയ സർട്ടിഫിക്കറ്റും സഹിതം സെപ്റ്റംബർ 19 ചൊവ്വാഴ്ച സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തൈക്കാടുള്ള ഓഫീസിൽ നേരിട്ട് അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്.രാവിലെ ഒൻപത് മണി മുതൽ നഴ്സിംഗ് തസ്തികയിലേക്കും ഉച്ചയ്ക്ക് 12 മണി മുതൽ സോഷ്യൽ വർക്കറുടെയും അഭിമുഖം നടക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:2324939,9847464613.

ഇന്‍റർവ്യൂ ഗസ്റ്റ് ലക്ചറർ

കാര്യവട്ടം സർക്കാർ കോളെജിൽ കെമിസ്ട്രി വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 26ന് രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ ഇന്‍റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 2417112

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു

ഡൽഹി പൊലീസ് കോൺസ്റ്റബിൾ (എക്സിക്യൂട്ടിവ്) പരീക്ഷ 2023ന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും https://ssc.nic.in സന്ദർശിക്കുക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com