തൊഴിൽ വാർത്തകൾ (16-03-2024)

ഒഴിവു വിവരങ്ങൾ, അപേക്ഷയുടെ മാതൃക എന്നിവ സമഗ്രശിക്ഷാ കേരളയുടെ www.ssakerala.in എന്ന വെബ്സൈറ്റിൽ ലഭിക്കും
തൊഴിൽ വാർത്തകൾ (16-03-2024)

ഡെപ്യൂട്ടേഷന് അപേക്ഷിക്കാം

സമഗ്ര ശിക്ഷാ കേരളം സംസ്ഥാന, ജില്ലാ കാര്യാലയങ്ങളിൽ അക്കൗണ്ട്സ് ഓഫീസർ തസ്തികകളിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ അക്കൗണ്ട്സ് ഓഫീസർ/ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് ആയി സേവനമനുഷ്ഠിക്കുന്നവരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് സർവീസിൽ നിന്ന് വിരമിക്കുവാൻ കുറഞ്ഞത് 2 വർഷമെങ്കിലും സേവനകാലാവധി ഉണ്ടായിരിക്കണം.

മാതൃവകുപ്പിന്‍റെ അസൽ നിരാക്ഷേപപത്രം സഹിതം അപേക്ഷ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്റ്റർ, സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ), എസ്.എസ്.എ ഭവൻ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ മാർച്ച് 30ന് മുമ്പായി തപാൽ മുഖേന സമർപ്പിക്കേണ്ടതാണ്. ഒഴിവു വിവരങ്ങൾ, അപേക്ഷയുടെ മാതൃക എന്നിവ സമഗ്രശിക്ഷാ കേരളയുടെ www.ssakerala.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

റോളർസ്കേറ്റിംഗ് പരിശീലക ഒഴിവ്

കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും, ശംഖുമുഖം ജി.വി രാജ ഇൻഡോർ സ്റ്റേഡിയത്തിലും സംഘടിപ്പിക്കുന്ന സമ്മർ കോച്ചിങ് ക്യാംപിൽ പരിശീലനം നൽകുന്നതിന് റോളർ സ്കേറ്റിംഗ് പരിശീലകന്‍റെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.

എസ്.എസ്.എൽ.സി പാസായ ദേശീയ/സംസ്ഥാന മെഡൽ ജേതാക്കൾ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർ, സായി സർട്ടിഫിക്കറ്റ് കോഴ്സ് ഉള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 2024 ജനുവരി 1 നു 45 വയസ് കവിയാൻ പാടില്ല. അപേക്ഷകർ 21 ന് രാവിലെ 11ന് കേരള സംസ്ഥാന സ്പോർസ് കൗൺസിലിൽ നടക്കുന്ന വാക്-ഇൻ ഇന്‍റർവ്യൂവിൽ പങ്കെടുക്കണം.

വാക് ഇൻ ഇന്‍റർവ്യൂ 18ന്

ഇ ഹെൽത്ത് കേരള പ്രൊജക്റ്റിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒഴിവുള്ള അഡ്മിൻ അസിസ്റ്റന്‍റ്/ ഫിനാൻസ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് മാർച്ച് 18ന് രാവലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വാക് ഇൻ ഇന്‍റർവ്യൂ നടത്തും.

യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം Director of Health Service, (General Hospital Junction, Thiruvananthapuram) ൽ പ്രവർത്തിക്കുന്ന eHealth Kerala/State Digital Health Mission, ഓഫീസിൽ നേരിച്ച് ഹാജരാകണം. വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in / www.ehealth.kerala.gov.in .

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com