തൊഴിൽ വാർത്തകൾ (20-11-2023)

ആര്‍സിഐ രജിസ്ട്രേഷനുള്ള ബിഎഎസ്എല്‍പി അല്ലെങ്കില്‍ എംഎഎസ്എല്‍പി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്
തൊഴിൽ വാർത്തകൾ (20-11-2023)
Updated on

അപേക്ഷ ക്ഷണിച്ചു

അടിമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അടിമാലി, കൊന്നത്തടി, പള്ളിവാസല്‍, വെള്ളത്തൂവല്‍, ബൈസണ്‍വാലി എന്നീ പഞ്ചായത്തുകളിലെ സ്പീച്ച് തെറാപ്പി ആവശ്യമുള്ള കുട്ടികള്‍ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ സ്പീച്ച് തെറാപ്പി നല്‍കുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ആര്‍സിഐ രജിസ്ട്രേഷനുള്ള ബിഎഎസ്എല്‍പി അല്ലെങ്കില്‍ എംഎഎസ്എല്‍പി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്. വിശദമായ ബയോഡാറ്റ സഹിതമുള്ള അപേക്ഷകള്‍ അടിമാലി ശിശുവികസന പദ്ധതി ഓഫീസര്‍, ഒന്നാം നില, ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, അടിമാലി, പിന്‍-685561 എന്ന വിലാസത്തില്‍ നവംബര്‍ 23 വൈകിട്ട് 5 മണിക്ക് മുമ്പു ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9961897865

റീജിയണൽ കാൻസർ സെന്‍ററിൽ

റീജിയണൽ കാൻസർ സെന്‍ററിൽ കരാറടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിന്അപേക്ഷ ക്ഷണിച്ചു. 29ന് വൈകിട്ട് നാലിനകം അപേക്ഷ നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷ ഫോമിനും www.rcctvm.gov.in

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com