ആർപിഎഫ് സബ് ഇൻസ്പെക്റ്റർ തസ്തികയിലേക്ക് വിജ്ഞാപനമായി, പ്രധാന തൊഴിൽ വാർത്തകൾ അറിയാം

ഏ​പ്രി​ൽ 30 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം
ആർപിഎഫ് സബ് ഇൻസ്പെക്റ്റർ തസ്തികയിലേക്ക് വിജ്ഞാപനമായി, പ്രധാന തൊഴിൽ വാർത്തകൾ അറിയാം

ആർപിഎഫ് സബ് ഇൻസ്പെക്റ്റർ (എക്സിക്യൂട്ടീവ്) റിക്രൂട്ട്മെന്റ് 2024

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്(ആർപിഎഫ്), റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സ്(ആർപിഎസ്എഫ്) സബ് ഇൻസ്പെക്റ്റർ (എക്സിക്യൂട്ടീവ്)തസ്തികയിലേക്ക് വിജ്ഞാപനമായി. ഓൺലൈൻ അപേക്ഷകളും അപേക്ഷാഫീസും ലഭിക്കേണ്ട അവസാന തിയതി: 14-05-2024 (23.59 hours).അപേക്ഷയിൽ എന്തെങ്കിലും തെറ്റു തിരുത്താനുണ്ടെങ്കിൽ അതിന് മോഡിഫിക്കേഷൻ ഫീസടച്ച് മെയ് 24 വരെ തിരുത്താവുന്നതാണ്. എന്നാൽ ‘Create an Account’ form' ൽ പൂരിപ്പിച്ച വസ്തുതകൾ പിന്നീട് തിരുത്താനാകില്ല. വിശദ വിവരങ്ങൾ ചുവടെ:

CEN No. RPF 01/2024

അപേക്ഷാഫീസ്: 500 .CBT (കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്) ൽ പങ്കെടുക്കുന്നവർക്ക് ഇതിൽ 400 രൂപ കിഴിവു ലഭിക്കും.

എസ് സി,എസ്ടി,വിമുക്ത ഭടൻ,വനിത,ട്രാൻസ്ജെൻഡർ,ന്യൂനപക്ഷവിഭാഗക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർ(ഇബിസി) എന്നിവർക്ക് 250 രൂപ അടച്ചാൽ മതി.സിബിറ്റി ടെസ്റ്റിൽ പങ്കെടുത്താൽ ഇവർക്ക് ഈ തുക മുഴുവൻ തിരിച്ചു കിട്ടും. അപേക്ഷാ ഫീസ് ഓൺലൈനായി ഇന്‍റർനെറ്റ് ബാങ്കിങ്,ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേനയോ യുപിഐ ഉപയോഗിച്ചോ അടയ്ക്കാവുന്നതാണ്.

പ്രായം : 20-28, പ്രായപരിധിയിൽ ഇളവുകൾ നിയമാനുസൃതം.

ഒഴിവുകളും തസ്തികകളും:

ആകെ ഒഴിവുകൾ: 452

സബ് ഇൻസ്പെക്റ്റർ എക്സിക്യൂട്ടീവ് പുരുഷന്മാർ:384 .

സബ് ഇൻസ്പെക്റ്റർ എക്സിക്യൂട്ടീവ് വനിതകൾ:68

യോഗ്യത: ഡിഗ്രി

ശമ്പളം :സബ് ഇൻസ്പെക്റ്റർ എക്സിക്യൂട്ടീവ്- പേ ലെവൽ -6 പ്രകാരം 35,400 രൂപ. മെഡിക്കൽ സ്റ്റാൻഡേർഡ് : ബി-1.

വിശദ വിവരങ്ങൾക്ക് :

https://www.rrbapply.gov.in/

പ​വ​ൻ ഹം​സ്: 20 മാനെ​ജ​ർ

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ പ​വ​ൻ ഹം​സ് ലി​മി​റ്റ​ഡി​ൽ മാനെ​ജ​ർ ത​സ്തി​ക​ക​ളി​ലാ​യി 20 ഒ​ഴി​വ് റെ​ഗു​ല​ർ/ ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​നം. ഏ​പ്രി​ൽ 30 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ത​സ്തി​ക​ക​ൾ; ജ​ന​റ​ൽ മാനെ​ജ​ർ (എ​ച്ച്ആ​ർ ആ​ൻ​ഡ് അ​ഡ്മി​ൻ, ഓ​പ്പ​റേ​ഷ​ൻ​സ്, ഫ്ളൈ​റ്റ് സേ​ഫ്റ്റി), ജോ​യി​ന്‍റ് ജ​ന​റ​ൽ മാനെ​ജ​ർ (എ​ച്ച്ആ​ർ ആ​ൻ​ഡ് അ​ഡ്മി​ൻ, ഫി​നാ​ൻ​സ് ആ​ൻ​ഡ് അ​ക്കൗ​ണ്ട്സ്, മെ​റ്റീ​രി​യ​ൽ​സ്, സി​വി​ൽ), അ​സി​സ്റ്റ​ന്‍റ് മാനെ​ജ​ർ (എ​ച്ച്ആ​ർ ആ​ൻ​ഡ് അ​ഡ്മി​ൻ, ഫി​നാ​ൻ​സ് ആ​ൻ​ഡ് അ​ക്കൗ​ണ്ട്സ്, മെ​റ്റീ​രി​യ​ൽ​സ്.

www.pawanhans.co.in

എ​സ്എ​സ്‌​സി ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ പ​രീ​ക്ഷ: അപേക്ഷകൾ നാളെ വരെ

കേ​ന്ദ്ര സ​ർ​വീ​സി​ൽ ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​ന​ങ്ങ​ൾ​ക്കു സ്റ്റാ​ഫ് സെ​ല​ക്‌​ഷ​ൻ ക​മ്മീ​ഷ​ൻ ന​ട​ത്തു​ന്ന ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ (സി​വി​ൽ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല‌ക്‌ട്രിക്ക​ൽ) പ​രീ​ക്ഷ-2024​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​ൻ​ജി​നി​യ​റിങ്ബി​രു​ദ​ധാ​രി​ക​ൾ​ക്കും ഡി​പ്ലോ​മ​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

സ്ത്രീ​ക​ൾ​ക്കും അ​വ​സ​രം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ഏ​പ്രി​ൽ 18 വ​രെ. നി​ല​വി​ൽ 968 ഒ​ഴി​വാ​ണു​ള്ള​ത്. ഒ​ഴി​വു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന ഉ​ണ്ടാ​യേ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഒ​ന്നാം ഘ​ട്ട കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ ജൂ​ണ്‍ നാ​ലു മു​ത​ൽ ആ​റു​വ​രെ ന​ട​ത്തും. കേ​ര​ള​ത്തി​ൽ അ​ഞ്ച് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​യി​രി​ക്കും.

ഒ​ഴി​വു​ക​ൾ: ബോ​ർ​ഡ​ർ റോ​ഡ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ബി​ആ​ർ​ഒ), സെ​ൻ​ട്ര​ൽ പ​ബ്ലി​ക് വ​ർ​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് (സി​പി​ഡ​ബ്ല്യു​ഡി), സെ​ൻ​ട്ര​ൽ വാ​ട്ട​ർ ക​മ്മീ​ഷ​ൻ, ഫ​റാ​ക്കാ ബ​റാ​ജ് പ്രോ​ജ​ക്ട്, മി​ലി​ട്ടി എ​ൻ​ജി​നി​യ​ർ സ​ർ​വീ​സ​സ് (എം​ഇ​എ​സ്), നാ​ഷ​ണ​ൽ ടെ​ക്നി​ക്ക​ൽ റി​സ​ർ​ച്ച് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (എ​ൻ​ടി​ആ​ർ​ഒ), ബ്ര​ഹ്മ​പു​ത്ര ബോ​ർ​ഡ്, മി​നി​സ്ട്രി ഓ​ഫ് ജ​ൽ​ശ​ക്തി,

സെ​ൻ​ട്ര​ൽ വാ​ട്ട​ർ ആ​ൻ​ഡ് പ​വ​ർ റി​സ​ർ​ച്ച് സ്റ്റേ​ഷ​ൻ, ഡി​ജി​ക്യു​എ നേ​വ​ൽ, മി​നി​സ്ട്രി ഓ​ഫ് ഡി​ഫ​ൻ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഒ​ഴി​വ്. ഗ്രൂ​പ്പ് ബി ​നോ​ണ്‍ ഗ​സ​റ്റ​ഡ് നോ​ണ്‍ മി​നി​സ്റ്റീ​രി​യ​ൽ ത​സ്തി​ക​യാ​ണ്. ബോ​ർ​ഡ​ർ റോ​ഡ്സ് ഓ​ർ​ഗ​നൈ​സേ​ഷ​നി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്കു പു​രു​ഷ​ൻ​മാ​ർ മാ​ത്രം അ​പേ​ക്ഷി​ച്ചാ​ൽ മ​തി.

ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് 5 വ​ർ​ഷ​വും ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് 3 വ​ർ​ഷ​വും ഇ​ള​വ്. മ​റ്റ് ഇ​ള​വു​ക​ൾ ച​ട്ട​പ്ര​കാ​രം. ശമ്പ​ളം: 35,400-1,12,400. 100 രൂ​പ (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്). ഓ​ണ്‍​ലൈ​നാ​യി ഫീ​സ് അ​ട​യ്ക്കാം. തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടു പേ​പ്പ​റു​ക​ളു​ള്ള എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ. കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ഒ​ബ്ജ​ക്റ്റീവ് ടൈ​പ്പ് പ​രീ​ക്ഷ ആ​യി​രി​ക്കും.

പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ: ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള ക​ർ​ണാ​ട​ക, കേ​ര​ള റീ​ജ​ണി​ലാ​ണ് (കെ​കെ​ആ​ർ) കേ​ര​ള​വും ല​ക്ഷ​ദ്വീ​പു​മു​ൾ​പ്പെ​ടു​ന്ന​ത്. കേ​ര​ള​ത്തി​ൽ എ​റ​ണാ​കു​ളം, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​മു​ണ്ടാ​വും. ഉ​ദ്യോ​ഗാ​ർ​ഥി​ക്ക് ഒ​രേ റീ​ജ​ണി​ലെ മൂ​ന്നു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ അ​പേ​ക്ഷ​യി​ൽ രേ​ഖ​പ്പെ​ടു​ത്താം.

പി​ന്നീ​ട് മാ​റ്റാ​നാ​വി​ല്ല. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി: ഏ​പ്രി​ൽ 18 (രാ​ത്രി 11 മ​ണി). അ​പേ​ക്ഷ​യി​ൽ തെ​റ്റു​ണ്ടെ​ങ്കി​ൽ ഏ​പ്രി​ൽ 22, 23 തീ​യ​തി​ക​ളി​ൽ ഫീ​സോ​ടു​കൂ​ടി തി​രു​ത്ത​ൽ വ​രു​ത്താം. അ​പേ​ക്ഷാ​ഫോം ഉ​ൾ​പ്പെ​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

https://ssc.gov.in

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com