
കൊച്ചി: ഏഷ്യയിലെ നമ്പർ വൺ കാഡ് ട്രെയിനിങ് കമ്പനിയായ കാഡ് സെന്റർ ട്രെയിനിങ് ആൻഡ് പ്ലേസ്‌മെന്റ് എറണാകുളം മഹാരാജാസ് കോളേജിൽ സംഘടിപ്പിച്ച തൊഴിൽമേള വൻ വിജയമായി. ജോബ് പക്കാ ഫെയർ 2023 എന്ന് പേരിട്ടിരിക്കുന്ന ഈ മേളയിൽ 1200ലധികം പേർ പങ്കെടുക്കുകയും 400ലധികം പേർക്ക് സ്പോട് ഇന്റർവ്യൂവിലൂടെ ജോലി ലഭിക്കുകയും ചെയ്തു.
അബാ സോഫ്റ്റ്, ആസ്പയർ ഗ്രൂപ്പ്‌സ്, ബ്ലിസ് മാനേജ്മെന്റ്, മുത്തൂറ്റ് ഫിനാൻസ്, സിസ് ഗ്ലോബ്, സതർലൻഡ്, സി ബി ടെക് തുടങ്ങി 63ഓളം കമ്പനികളിൽ 2000ഓളം തൊഴിലവസരങ്ങളുമായാണ് കാഡ് സെന്റർ ഈ തൊഴിൽമേള സംഘടിപ്പിച്ചത്. വിഘ്‌നേശ്വരി ഐ എ എസ് ഉദ്ഘാടനം ചെയ്ത മേള, മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ ബിന്ദു ശർമിള, പ്ലേസ്‌മെന്റ് ഓഫീസർ ഡോക്ടർ പ്രശാന്ത് എന്നിവർ പങ്കെടുത്തു.
അർഹതയുള്ള ഉദ്യോഗാർത്ഥികളെ തൊഴിലുടമകളുമായി കണക്ട് ചെയ്യുക എന്നത് മാത്രമല്ല അവരുടെ പ്രൊഫഷണൽ വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒരു പ്ലാറ്റ്ഫോം നൽകുക എന്ന ലക്ഷ്യം കൂടി ഈ തൊഴിൽമേളയ്ക്കുണ്ട്. അടുത്ത മാസം ഇന്ത്യയിലെ 5 മേജർ സിറ്റികളായ മുംബൈ, ബാംഗ്ലൂർ, കൽക്കട്ട, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ കൂടി കാഡ് സെന്റർ ജോബ് പക്കാ ഫെയർ 2023 സംഘടിപ്പിക്കുന്നുണ്ടെന്ന് കാഡ് സെന്റർ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മിസ്റ്റർ ഷിബു പീതാംബരൻ പറഞ്ഞു.