അക്കൗണ്ടന്‍റ് തസ്തികയിൽ ഉൾപ്പടെ നിരവധി ഒഴിവുകൾ | തൊഴിൽ വാർത്തകൾ

job-vacancies-apply-soon
തൊഴിൽ വാർത്തകൾ
Updated on

നഴ്സറി ടീച്ചർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

2024-26 വർഷത്തെ ദ്വിവത്സര നഴ്സറി ടീച്ചർ എജ്യുക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്റ്റർ പുറപ്പെടുവിച്ച ജൂൺ 20 ലെ എൻ.എസ്.(4)12316/2024 വിജ്ഞാപന പ്രകാരം അപേക്ഷ ജൂലൈ ഒന്നിന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.

അക്കൗണ്ടന്‍റ് തസ്തികയിൽ ഒഴിവ്

മലപ്പുറം ജില്ലയിലെ ഒരു അർദ്ധ സർക്കാ൪ സ്ഥാപനത്തിൽ അക്കൗണ്ടന്‍റ് തസ്തികയിൽ എൽ.സി/എ.ഐ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവുണ്ട്. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള കൊമേഴ്സിലോ മാത്തമാറ്റിക്സിലോ ഉള്ള ബിരുദം, സമാന തസ്തികയിലുള്ള ഒരു വ൪ഷത്തെ പ്രവൃത്തി പരിചയം, കംപ്യൂട്ടർ സ്കിൽസ് & കമ്മാ൯ഡ് ഓൺ ടാലി എന്നിവയാണ് യോഗ്യത.

2024 ജനുവരി 1ന് 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വയസിൽ ഇളവ് ബാധകമല്ല. ശമ്പളം 21175 രൂപ. നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ ജൂലൈ ആറിനകം പേര് രജിസ്റ്റർ ചെയ്യണം. നിശ്ചിത സാമുദായിക സംവരണ വിഭാഗത്തിന്‍റെ അഭാവത്തിൽ തുറന്ന മത്സരവിഭാഗത്തിൽ നിന്നും പരിഗണിക്കാവുന്നതാണ്.

അധ്യാപക നിയമനം

തിരുവനന്തപുരം, കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളെെജിന്‍റെ നിയന്ത്രണ പരിധിയിൽ ബാലരാമപുരം, തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗ് സെന്‍ററിൽ താൽക്കാലിക അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിനു ഹാജരാകണം. ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽ താൽക്കാലിക അധ്യാപക നിയമനത്തിന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും SET മാണ് യോഗ്യത. ജൂലൈ 2ന് ഇന്‍റർവ്യൂ നടക്കുന്നത്. വിശദവിവരങ്ങൾക്ക്: 0471 2491682, ഇ-മെയിൽ: wptctvm@yahoo.co.in

ആർ.സി.സിയിൽ സീനിയർ റസിഡന്‍റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്‍ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്‍റ് (ന്യൂക്ലിയർ മെഡിസിൻ) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ജൂലൈ 17ന് വൈകിട്ട് 3 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in.

കൊല്ലം മെഡിക്കൽ കോളെജിൽ എക്കോ ടെക്നീഷ്യൻ

കൊല്ലം സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ കാസ്പ് സ്‌കീം മുഖേന താൽക്കാലിക അടിസ്ഥാനത്തിൽ എക്കോ ടെക്നീഷ്യൻ തസ്തികയിൽ അഭിമുഖം നടത്തും. കാർഡിയോ വാസ്‌കുലാർ ടെക്നോളജിയിൽ ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും കേരള ഫാർമസ്യൂട്ടിക്കൽ രജിസ്ട്രേഷനും വേണം.

താൽപര്യമുള്ളവർ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ ജൂലൈ 3ന് വൈകിട്ട് 5നകം അപേക്ഷ സമർപ്പിക്കണം. ഇന്‍റർവ്യൂ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, കൗൺസിൽ രജിസ്ട്രേഷൻ, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പും കൊല്ലം സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രി സൂപ്രണ്ടിന്‍റെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിനെത്തുമ്പോൾ ഹാജരാക്കണം.

അധ്യാപക നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ്‌ സ്‌കൂളിൽ 2024-25 അധ്യയന വർഷം ഇംഗ്ലീഷ്, നാച്ചുറൽ സയൻസ്, മ്യൂസിക് വിഷയങ്ങളിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ ബി.എഡ്, കെ-ടെറ്റ് അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർഥികളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ജൂൺ 26 ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വാക്-ഇൻ ഇന്‍റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം.

സെക്യൂരിറ്റി പ്രിന്‍റിംഗ് ആൻഡ് മിന്‍റിംഗ് കോർപറേഷൻ: 39 ഒഴിവ്

സെക്യൂരിറ്റി പ്രിന്‍റിംഗ് ആൻഡ് മിന്‍റിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്‍റെ കീഴിൽ മൈസൂരുവിലെ ബാങ്ക് നോട്ട് പേപ്പർ മിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ 39 ഒഴിവ്. ഓണ്‍ലൈൻ അപേക്ഷ ജൂണ്‍ 30വരെ. ഒഴിവുള്ള വിഭാഗങ്ങൾ: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കെമിക്കൽ, പൾപ് ആൻഡ് പേപ്പർ, സിവിൽ, കെമിസ്ട്രി, അക്കൗണ്ട്സ് അസിസ്റ്റന്‍റ്, ഓഫീസ് അസിസ്റ്റന്‍റ്.

ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ

തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ‘Characterisation and identification of plus trees if wild phyllanthus emblica (Amla) from Kerala and establishing a field gene bank’ എന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രൊജക്റ്റ് ഫെലോയുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.

ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. വനപര്യവേഷണം, ജെംപ്ലാസം മെയിന്‍റനൻസ് എന്നിവയിൽ പരിചയം അഭികാമ്യം. കേരള സർവകലാശാല അംഗീകരിച്ച CSIR-NET/GATE/INSPIRE സമാനമായ ദേശീയതല/സംസ്ഥാനതല പരീക്ഷകൾ പാസായവർക്ക് മുൻഗണന. ഫെലോഷിപ്പ് പ്രതിമാസം 22,000 രൂപ. പ്രായം 01.01.2024 ൽ 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും.

താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂൺ 27ന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.jntbgri.res.in.

കംപ്യൂട്ടർ അസിസ്റ്റന്‍റ് താൽക്കാലിക ഒഴിവ്

തിരുവനന്തപുരം കോളെജ് ഒഫ് എൻജിനിയറിങ്ങിൽ കംപ്യൂട്ടർ അസിസ്റ്റന്‍റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആർക്കിടെക്ചർ/ സിവിൽ എൻജിനിയറിങ് ഡിപ്ലോമ/ ബിരുദം, കംപ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിങ് പരിജ്ഞാനം എന്നിവയാണ് യോഗ്യത. 18 നും 41 നുമിടയിലാവണം പ്രായം. താൽപര്യമുള്ളവർ അപേക്ഷ ഫോമിന്‍റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം 26 ന് രാവിലെ 10 ന് ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്‍റിൽ നടക്കുന്ന പരീക്ഷയിലും തുടർന്നു നടത്തുന്ന അഭിമുഖ പരീക്ഷയിലും പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9497775694.

ആർക്കിടെക്ചർ അധ്യാപക ഒഴിവ്

തിരുവനന്തപുരം എൻജിനിയറിങ് കോളെജിൽ ആർക്കിടെക്ചർ വിഭാഗത്തിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. കൗൺസിൽ ഒഫ് ആർക്കിടെക്ചർ അംഗീകരിച്ച അസിസ്റ്റന്‍റ് പ്രൊഫസർ യോഗ്യതയായ ബി.ആർക് ബിരുദവും ബിരുദാനന്തര ബിരുദവും രജിസ്ട്രേഷനും വേണം. മുൻ പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും അനുബന്ധ രേഖകളും സഹിതം 27 ന് രാവിലെ 9.30 ന് ആർക്കിടെക്ചർ വിഭാഗത്തിൽ എത്തണം. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക്: 9496640532.

ഗ്രാമീണ്‍ ബാങ്കുകളില്‍ 9,995 ഒഴിവുകള്‍

റീജണൽ റൂറൽ ബാങ്കുകളിലെ ഓഫീസർ (ഗ്രൂപ്പ് എ), ഓഫീസ് അസിസ്റ്റന്‍റ് മൾട്ടിപർപ്പസ് (ഗ്രൂപ്പ് ബി) തസ്തികകളിലെ നിയമനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിങ് പേഴ്സണൽ സെലക്‌ഷൻ നടത്തുന്ന പൊതുപരീക്ഷയ്ക്ക് ജൂണ്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

വിവിധ തസ്തികകളിലായി 9,995 ഒഴിവുണ്ട്. ഓഫീസ് അസിസ്റ്റന്‍റ്

തസ്തികയിൽ 5585 ഒഴിവും ഓഫീസർ സ്കെയിൽ 1 (അസിസ്റ്റന്‍റ് മാനെജർ) തസ്തികയിൽ 3499 ഒഴിവുമുണ്ട്. മാനെജർ കേഡറിലാണ് മറ്റ് ഒഴിവുകൾ, കേരള ഗ്രാമീണ്‍ ബാങ്കിൽ നിലവിൽ 330 ഒഴിവുണ്ട്. സംവരണം തിരിച്ചുള്ള ഒഴിവ് വിവരങ്ങൾ വെബ്സൈറ്റിൽ.

ഐബിപിഎസ് നടത്തുന്ന പൊതുപരീക്ഷയിൽ (സിഡബ്ല്യു) നേടുന്ന സ്കോറിന്‍റെ അടിസ്ഥാനത്തിലാണു പ്രാഥമിക തെരഞ്ഞെടുപ്പ്. തുടർന്നു കോമണ്‍ ഇന്‍റർവ്യൂ ഉണ്ടാകും (ഓഫീസ് അസിസ്റ്റന്‍റ് മൾട്ടിപർപ്പസ് തസ്തിക ഒഴികെ) പൊതുപരീക്ഷയിലും ഇന്‍റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്‍റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ബാങ്കുകളിലേക്ക് അലോട്ട് ചെയ്യും.

യോഗ്യത

ഓഫീസ് അസിസ്റ്റന്‍റ് മൾട്ടി പർപ്പസ് ബിരുദം/തത്തുല്യം. ഓഫീസർ സ്കെയിൽ 1 (അസിസ്റ്റന്‍റ് മാനെജർ); ബിരുദം/തത്തുല്യം. അഗ്രികൾചർ/ഹോർട്ടികൾചർ/അനിമൽ ഹസ്ബൻഡറി/വെറ്ററിനറി സയൻസ്/ഫോറസ്ട്രി/അഗ്രികൾച്ചർ എൻജിനിയറിങ്/പിസികൾച്ചർ/അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോ-ഓപ്പറേഷൻ/ഇൻഫർമേഷൻ ടെക്നോളജി/മാനെജ്മെന്‍റ്/ലോ/ഇക്കണോമിക്സ്/ അക്കൗണ്ടൻസി ബിരുദക്കാർക്കു മുൻഗണന.

ഓഫീസർ സ്കെയിൽ-2: ജനറൽ ബാങ്കിങ് ഓഫീസർ (മാനെജർ): 50 ശതമാനം മാർക്കോടെ ബിരുദം/ തത്തുല്യം. ബാങ്ക്/ധനകാര്യ സ്ഥാപനത്തിൽ ഓഫീസറായി രണ്ടു വർഷം പരിചയം. ബാങ്കിങ് ഫിനാൻസ്/മാർക്കറ്റിങ്/അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ/അനിമൽ ഹസ്ബൻഡറി/വെറ്ററിനറി സയൻസ്/ഫോറസ്ട്രി/അഗ്രികൾച്ചർ എൻജിനിയറിങ്/പിസികൾചർ/അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോ-ഓപ്പറേഷൻ/ഇൻഫർമേഷൻ ടെക്നോളജി മാനെജ്മെന്‍റ്/ലോ/ഇക്കണോമിക്സ്/ അക്കൗണ്ടൻസി ബിരുദക്കാർക്കു മുൻഗണന.

ഓഫീസർ സ്കെയിൽ 2: സ്പെഷലിസ്റ്റ് ഓഫീസർ (മാനെജർ) ഇൻഫർമേഷൻ ടെക്നോളജി ഓഫീസർ: ഇലക്‌ട്രോണിക്സ്/കമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ 50ശതമാനം മാർക്കോടെ ബിരുദം, ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ ജോലിപരിചയം.

ചാർട്ടേഡ് അക്കൗണ്ടന്‍റ്: ഐസിഎഐ സർട്ടിഫൈഡ് അസോസിയേറ്റ് (സിഎ). ചാർട്ടേഡ് അക്കൗണ്ടന്‍റായി ഒരു വർഷ ജോലിപരിചയം. ലോ ഓഫീസർ: 50ശതമാനം മാർക്കോടെ നിയമ ബിരുദം/തത്തുല്യം, അഡ്വക്കറ്റായി രണ്ടു വർഷ പരിചയം അല്ലെങ്കിൽ ബാങ്ക്/ധനകാര്യ സ്ഥാപനങ്ങളിൽ ലോ ഓഫീസറായി രണ്ടുവർഷ പരിചയം.

ട്രഷറി മാനെജർ: സിഎ/എംബിഎ (ഫിനാൻസ്), ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷ പരിചയം. മാർക്കറ്റിങ് ഓഫീസർ: മാർക്കറ്റിങിൽ എംബിഎ, ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷ പരിചയം.

അഗ്രികൾച്ചറൽ ഓഫീസർ: അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ/അനിമൽ ഹസ്ബൻഡറി/വെറ്ററിനറി സയൻസ്/ഡയറി/ഫോറസ്ട്രി/അഗ്രികൾച്ചർ എൻജിനിയറിങ്/പിസികൾച്ചചർ സ്പെഷലൈസേഷനുകളിൽ 50ശതമാനം മാർക്കോടെ ബിരുദം/തത്തുല്യം, ബന്ധപ്പെട്ട മേഖലയിൽ 2 വർഷ പരിചയം.

ഓഫീസർ സ്കെയിൽ-3 (സീനിയർ മാനെജർ): 50ശതമാനം മാർക്കോടെ ബിരുദം/തത്തുല്യം, ബാങ്ക്/ധനകാര്യ സ്ഥാപനത്തിൽ ഓഫിസറായി അഞ്ചുവർഷ പരിചയം. ബാങ്കിങ്/ഫിനാൻസ്/മാർ

ക്കറ്റിങ്/അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ/അനിമൽ ഹസ്ബൻഡറി/വെറ്ററിനറി സയൻസ്/ഫോറസ്ട്രി/ അഗ്രികൾച്ചർ എൻജിനിയറിങ്/പിസികൾച്ചർ/അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോഓപ്പറേഷൻ/ഇൻഫർമേഷൻ ടെക്നോളജി/മാനെജ്മെന്‍റ്/ലോ/ഇക്കണോമിക്സ്/അക്കൗണ്ടൻസി ഡിപ്ലോമ ബിരുദമുള്ളവർക്കു മുൻഗണന.

യോഗ്യത, ജോലിപരിചയം എന്നിവ 2024 ജൂണ്‍ 27 അടിസ്ഥാനമാക്കി കണക്കാക്കും. ഓഫീസർ സ്കെയിൽ-2, സ്കെയിൽ 3 ഒഴികെ തസ്തി കകളിൽ അപേക്ഷിക്കുന്ന സംസ്ഥാനത്തെ (ആർആർബി ഉൾപ്പെടുന്ന സംസ്ഥാനം) ഔദ്യോഗിക/പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം.

കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഓഫീസ് അസിസ്റ്റന്‍റ് തസ്തികയിലേക്കും ഓഫീസർ തസ്തികയിലേക്കും ഒരുമിച്ച് അപേക്ഷിക്കാം. വെവ്വേറെ ഫീസ് അടയ്ക്കണം. ഓഫീസർ കേഡറിൽ ഏതെങ്കിലും ഒരു തസ്തികയിലേക്കു മാത്രം അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്: https://ibps.in/

ബിഎസ്എഫ് റിക്രൂട്ട്മെന്‍റ്: 1526 ഒഴിവ്

വിവിധ കേന്ദ്ര അർധസൈനിക വിഭാഗങ്ങളിലെ 1,526 ഒഴിവിലേക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് റിക്രൂട്ട്മെന്‍റ് നടത്തും. ജൂലൈ 08 വരെ അപേക്ഷിക്കാം. സ്ത്രീകൾക്കും അവസരമുണ്ട്. വിശദവിജ്ഞാപനം വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും.

സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (സിഎപിഎഫ്), ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി), ആസാം റൈഫിൾസ്, സശസ്ത്ര സീമാബൽ (എസ്എസ്ബി) തുടങ്ങിയ സേനകളിലെ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്റ്റർ (സ്റ്റെനോഗ്രഫർ/കോംപാറ്റന്‍റ് സ്റ്റെനോഗ്രഫർ ഹെഡ് കോണ്‍സ്റ്റബിൾ (മിനിസ്റ്റീരിയൽ/കോം പാറ്റന്‍റ് മിനിസ്റ്റീരിയൽ), വാറന്‍റ് ഓഫീസേഴ്സ് (പഴ്സണൽ അസിസ്റ്റന്‍റ്), ഹവിൽദാർ (ക്ലാർക്ക്) തസ്തികകളിലാണ് അവസരം.

തസ്തിക തിരിച്ചുള്ള ഒഴിവ്

അസിസ്റ്റന്‍റ് സബ് ഇൻസ്പെക്റ്റർ (സ്റ്റെനോഗ്രഫർ/കോംപാറ്റന്‍റ് സ്റ്റെനോഗ്രഫർ), വാറന്‍റ് ഓഫീസഴ്സ് (പഴ്സണൽ അസിസ്റ്റന്‍റ്: സിഐഎസ്എഫ്-146, ഐടിബിപി-56, സിആർപിഎഫ്-21, ബിഎസ്എഫ്-17, എസ്എസ്ബി-3. ഹെഡ് കോണ്‍സ്റ്റബിൾ (മിനിസ്റ്റീരിയൽ കോംപാറ്റന്‍റ് മിനിസ്റ്റീരിയൽ), ഹവിൽദാർ (ക്ലാർക്ക്): സിഐഎസ്എഫ്-496, ബിഎസ്എഫ്-302, സിആർപിഎഫ്-282, ആസാം റൈഫിൾസ് 35, ഐടിബിപി-163, എസ്എസ്ബി-5. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം. അയോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. https://rectt.bsf.gov.in

Trending

No stories found.

Latest News

No stories found.