ഒഴിവുകൾ (15/06/2024)

jobs| Job vacancies| latest jobs| തൊഴിൽ വാർത്തകൾ
ഒഴിവുകൾ (15/06/2024)

ബിഎസ്എഫ്: 178 ഒഴിവ്‌

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ വിവിധ തസ്തികകളിലായി 162 ഒഴിവ്. വിമുക്തഭടന്മാർക്കായി 16 ഒഴിവുകൂടിയുണ്ട്. ബിഎസ്എഫ് വാട്ടർ വിംഗിൽ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗം നോണ്‍ ഗസറ്റഡ് ഒഴിവുകളാണ്. നേരിട്ടുള്ള നിയമനം. ജൂണ്‍ 30നകം അപേക്ഷിക്കണം. പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ യോഗ്യതയുള്ളവർക്കാണ് അവസരം.

തസ്തികകൾ: സബ് ഇൻസ്പെക്‌ട‌‌ർ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്‌ഷോപ്പ്), ഹെഡ് കോണ്‍സ്റ്റബിൾ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്‌ഷോപ്പ് മെക്കാനിക്, ഇല‌ക‌്ട്രീഷ്യൻ, എസി ടെക്നീഷ്യൻ, ഇലക്‌ട്രോണിക്സ്, വർക്‌ഷോപ്പ് മെഷീനിസ്റ്റ്, കാർപെന്‍റർ, പ്ലംബർ), കോണ്‍സസ്റ്റബിൾ (ക്രൂ).

പ്രായം: എസ്ഐ തസ്തികയിൽ 22-28, മറ്റു തസ്തികകളിൽ 20-25.

യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ: https://rectt.bsf.gov.in

കേരള ഹൈക്കോടതി: 34 ഓഫീസ് അറ്റൻഡന്‍റ്

കേരള ഹൈക്കോടതിയിൽ 34 ഓഫീസ് അറ്റൻഡന്‍റ് ഒഴിവ്. നേരിട്ടുള്ള നിയമനം. ജൂണ്‍ 5 മുതൽ ജൂലൈ 2 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത: എസ്എസ്എൽസി ജയം/ തത്തുല്യം.

പ്രായം: 1988 ജനുവരി 2നും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം. ശന്പളം: 23,000-50,200. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

ഫീസ്: 500 രൂപ (അര്‍ഹര്‍ക്ക് ഇളവ്). ഓണ്‍ലൈനായും സിസ്റ്റം ജനറേറ്റഡ് ഫീ പേയ്മെന്‍റ് ചലാനായും ഫീസടയ്ക്കാം.

കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ: https://hckrecruitment.keralacourts.in

Trending

No stories found.

Latest News

No stories found.