ഒഴിവുകൾ 11-05-2024

ഒ​രു വ​ർ​ഷ പ​രി​ശീ​ല​നം. മേ​യ് 20 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം
jobs| Job vacancies| latest jobs| തൊഴിൽ വാർത്തകൾ
തൊഴിൽ വാർത്തകൾ

ആ​ർ​മി ഡെ​ന്‍റ​ൽ കോ​റി​ൽ ഒ​ഴി​വ്

ആ​ർ​മി ഡെ​ന്‍റ​ൽ കോ​റി​ൽ ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ​ഡ് ഓ​ഫീ​സ​റാ​കാ​ൻ അ​വ​സ​രം. 30 ഒ​ഴി​വു​ണ്ട്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ജൂ​ണ്‍ 5 വ​രെ. നീ​റ്റ് (എം​ഡി​എ​സ്)-2024 എ​ഴു​തി​യ​വ​ർ​ക്കാ​ണ് അ​വ​സ​രം.

സ്ത്രീ​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: ബി​ഡി​എ​സ് (ബി​ഡി​എ​സ് അ​വ​സാ​ന​വ​ർ​ഷം 55 ശ​ത​മാ​നം മാ​ർ​ക്ക് നേ​ട​ണം)/​എം​ഡി​എ​സ്. ഡെ​ന്‍റ​ൽ കൗ​ണ്‍​സി​ൽ ഒഫ് ഇ​ന്ത്യ അം​ഗീ​ക​രി​ച്ച ഒ​രു വ​ർ​ഷ റൊ​ട്ടേ​റ്റ​റി ഇ​ന്‍റേ​ണ്‍​ഷി​പ്പ് 2024 ജൂ​ണ്‍ 30ന​കം പൂ​ർ​ത്തി​യാ​ക്ക​ണം.

2024 ഡി​സം​ബ​ർ 31 വ​രെ കാ​ലാ​വ​ധി​യു​ള്ള പെ​ർ​മ​ന​ന്‍റ് ഡെ​ന്‍റ​ൽ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും വേ​ണം. പ്രാ​യം: 2024 ഡി​സം​ബ​ർ 31നു 45 ​തി​ക​യ​രു​ത്. വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ.

www.joinindianarmy.nic.in

ഫാ​ക്റ്റി​ൽ 98 അ​പ്ര​ന്‍റി​സ്

ആ​ലു​വ ഉ​ദ്യോ​ഗ​മ​ണ്ഡ​ലി​ലെ ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സ് ട്രാ​വ​ൻ​കൂ​ർ ലി​മി​റ്റ​ഡി​ൽ വി​വി​ധ ട്രേ​ഡു​ക​ളി​ലാ​യി 98 അ​പ്ര​ന്‍റി​സ് ഒ​ഴി​വ്.

ഒ​രു വ​ർ​ഷ പ​രി​ശീ​ല​നം. മേ​യ് 20 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ട്രേ​ഡ് (ഒ​ഴി​വു​ക​ൾ): ഫി​റ്റ​ർ (24), ഇ​ല​ക്‌​ട്രീ​ഷ​ൻ (15), സി​ഒ​പി​എ/​ഫ്ര​ണ്ട് ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് (12), ഇ​ൻ​സ്ട്രു​മെ​ന്‍റ് മെ​ക്കാ​നി​ക് (12), വെ​ൽ​ഡ​ർ- ഗ്യാ​സ് ആ​ൻ​ഡ് ഇ​ല​ക്‌​ട്രി​ക് (9), മെ​ഷീ​നി​സ്റ്റ് (8), മെ​ക്കാ​നി​ക് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ (6), പ്ലം​ബ​ർ (4), മെ​ക്കാ​നി​ക്-​ഡീ​സ​ൽ (4), പെ​യി​ന്‍റ​ർ (2), കാ​ർ​പെ​ന്‍റ​ർ (2).

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ നാ​ഷ​ണ​ൽ ട്രേ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​ൻ​സി​വി​ടി അം​ഗീ​കൃ​തം). പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്ക് 50 ശ​ത​മാ​നം മാ​ർ​ക്ക് മ​തി. പ്രാ​യം: 23 ക​വി​യ​രു​ത്. അ​ർ​ഹ​ർ​ക്ക് ഇ​ള​വ്. സ്റ്റൈ​പ​ൻ​ഡ്: 7,000. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ളും മേ​യ് 25 വ​രെ അ​യ​യ്ക്കാം.

www.fact.co.in

ഡി​ഫ​ൻ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒഫ് സൈ​ക്കോ​ള​ജി​ക്ക​ൽ റി​സ​ർ​ച്ചി​ൽ 11 ഒ​ഴി​വ്

കേ​ന്ദ്ര പ്ര​തി​രോ​ധ​വ​കു​പ്പി​ൽ ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​നു കീ​ഴി​ൽ ഡ​ൽ​ഹി തി​മ​ർ​പു​രി​ലെ ഡി​ഫ​ൻ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒഫ് സൈ​ക്കോ​ള​ജി​ക്ക​ൽ റി​സ​ർ​ച്ചി​ൽ 11 ഒ​ഴി​വ്. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. അ​പേ​ക്ഷ മേ​യ് 15 വ​രെ.

ത​സ്തി​ക​ക​ള്‍ ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ, ആ​ർ​എ. www.drdo.gov.in

കേ​ന്ദ്ര സേ​ന​യി​ൽ അ​സി​സ്റ്റ​ന്‍റ് ക​മ​ൻ​ഡാ​ന്റ് അ​വ​സ​രം

കേ​ന്ദ്ര സാ​യു​ധ പോ​ലീ​സ് സേ​ന​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് ക​മ​ൻ​ഡാ​ന്‍റ് അ​വ​സ​രം. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 506 ഒ​ഴി​വു​ക​ളി​ലേ​ക്ക് യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ഗ​സ്റ്റ് നാ​ലി​നു ന​ട​ത്തു​ന്ന സെ​ൻ​ട്ര​ൽ ആം​ഡ് പോ​ലീ​സ് ഫോ​ഴ്സ​സ് (അ​സി​സ്റ്റ​ന്‍റ് ക​മ​ൻ​ഡാ​ന്‍റ്സ്) പ​രീ​ക്ഷ മു​ഖേ​ന​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ മേ​യ് 14 വ​രെ.

ഒ​ഴി​വ്: ബി​എ​സ്എ​ഫ്-186, സി​ആ​ർ​പി​എ ഫ്-120, ​സി​ഐ​എ​സ്എ​ഫ്-100, ഐ​ടി​ബി​പി-58, എ​സ്എ​സ്ബി-42. പ്രാ​യം: 2024 ഓ​ഗ​സ്റ്റ് ഒ​ന്നി​ന് 20-25. സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്കും വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്കും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ഇ​ള​വ്.

യോ​ഗ്യ​ത: ബി​രു​ദം/​ത​ത്തു​ല്യം. ഫ​ലം കാ​ക്കു​ന്ന​വ​രെ​യും അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ഗ​ണി​ക്കും. എ​ൻ​സി​സി ബി/​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ഭി​ല​ഷ​ണീ​യം. ശാ​രീ​രി​ക യോ​ഗ്യ​ത, കാ​ഴ്ച സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​ന​ത്തി​ൽ.

തെ​ര​ഞ്ഞെ​ടു​പ്പ് എ​ഴു​ത്തു​പ​രീ​ക്ഷ, ഫി​സി​ക്ക​ൽ സ്റ്റാ​ൻ​ഡേ​ഡ്/​ഫി​സി​ക്ക​ൽ എ​ഫി​ഷ്യ​ൻ​സി ടെ​സ്റ്റ്, മെ​ഡി​ക്ക​ൽ സ്റ്റാ​ൻ​ഡാ​ർ​ഡ്സ് ടെ​സ്റ്റ്, ഇ​ന്‍റ​ർ​വ്യൂ/​പ​ഴ്സ​നാ​ലി​റ്റി ടെ​സ്റ്റ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ. എ​ഴു​ത്തു​പ​രീ​ക്ഷ​യ്ക്കു തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും കേ​ന്ദ്ര​മു​ണ്ട്. ഫീ​സ്: 200 രൂ​പ.

എ​സ്ബി​ഐ ശാ​ഖ​യി​ൽ നേ​രി​ട്ടോ ഓ​ണ്‍​ലൈ​നാ​യോ അ​ട​യ്ക്കാം. സ്ത്രീ​ക​ൾ​ക്കും പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്കും ഫീ​സി​ല്ല. www.upsconline.nic.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്ക​ണം.

ബ്യൂ​റോ ഒഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ: 108 ഒ​ഴി​വ്

സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ന്യൂ​ഡ​ൽ​ഹി​യി​ലെ ബ്യൂ​റോ ഒഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റി​യി​ൽ ഗ്രൂ​പ്പ് എ, ​ബി ത​സ്തി​ക​ക​ളി​ലാ​യി 108 ഒ​ഴി​വ്. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​മാ​ണ്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി: ജൂ​ലൈ 01.

ത​സ്തി​ക​ക​ൾ: സീ​നി​യ​ർ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ (47), അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്റ്റ​ർ (46), ജോ​യി​ന്‍റ് ഡ​യ​റ​ക്റ്റ​ർ റീ​ജ​ണ​ൽ ഡ​യ​റ​ക്റ്റ​ർ (9), ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്റ്റ​ർ (6). ഡ​ൽ​ഹി​യി​ലെ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ലോ രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ലു​ള്ള റീ​ജ​ണ​ൽ ഓ​ഫീ​സു​ക​ളി​ലോ നി​യ​മ​നം ന​ൽ​കും.

കേ​ന്ദ്ര/​സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഗ​വ​ണ്‍​മെ​ന്‍റ് ഓ​ഫീ​സ​ർ​മാ​ർ​ക്കും സെ​ൻ​ട്ര​ൽ ആം​ഡ് പോ​ലീ​സ് ഫോ​ഴ്സ്, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, അം​ഗീ​കൃ​ത ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, സ്റ്റാ​റ്റ്യൂ​ട്ട​റി സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലെ ഓ​ഫീ​സ​ർ​മാ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

https://bcasindia.gov.in

Trending

No stories found.

Latest News

No stories found.