
പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്‌മെന്‍റ് ഡ്രൈവ്
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്‍റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം രണ്ടു സ്വകാര്യ സ്ഥാപനങ്ങളുമായി സംയോജിച്ച് പട്ടികജാതി/ പട്ടികവർഗ യുവതീയുവാക്കൾക്ക് വേണ്ടി ഡിസംബർ ഒന്നിനു രാവിലെ പത്തു മുതൽ സൗജന്യ പ്ലേസ്‌മെന്‍റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഒഴിവു സംബന്ധമായ വിശദവിവരങ്ങൾക്ക് ‘National Career Service Centre for SC/STs, Trivandrum’ എന്ന ഫേസ്ബുക്ക് പേജിൽ ലഭിക്കും.
താത്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 28 നു രാവിലെ ഒമ്പതിനു മുൻപായി https://forms.gle/BzWR6reNZ5S1fE739 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളിൽ നിന്നും യോഗ്യരായിട്ടുള്ളവർക്ക് ഇന്‍റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും SMS ലൂടെ അറിയിക്കും. SMS ലഭിക്കുന്നവർ ഇന്‍റർവ്യു ദിവസം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2332113.
ഡ്രംസ് അധ്യാപകൻ
വട്ടിയൂർക്കാവ് ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ഡ്രംസ് അധ്യാപകനെ ആവശ്യമുണ്ട്. അപേക്ഷ നവംബർ 28 വരെ സ്വീകരിക്കും. യോഗ്യത അടങ്ങുന്ന സർട്ടിഫിക്കറ്റുകളടക്കം ഓഫീസ് മുഖാന്തിരമോ, secretaryggng@gmail.com എന്ന മെയിൽ ഐ.ഡി വഴിയോ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2354771.
കേരള ഡന്‍റൽ കൗൺസിലിൽ യു.ഡി. ക്ലർക്ക് ഒഴിവ്
കേരള ഡെന്‍റൽ കൗൺസിലിൽ നിലവിലുള്ള ഒരു യു.ഡി. ക്ലർക്ക് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.dentalcouncil.kerala.gov.in.
രജിസ്ട്രാർ ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ ഒഴിവുള്ള രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സർക്കാർ നഴ്സിങ് കോളജിലെ പ്രിൻസിപ്പൽ/പ്രൊഫസർ തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്‍റ, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഡിസംബർ 19 വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ് രജിസ്ട്രാർ, കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.