തൊഴിൽ അവസരങ്ങൾ (25/04/2024)

ഉടൻ അപേക്ഷിക്കു
job vacancy
job vacancy

റൈറ്റ്‌സില്‍ 53 അവസരങ്ങള്‍

റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഹ​​​രി​​​യാ​​​ന ഗു​​​രു​​​ഗ്രാ​​​മി​​​ലെ റൈ​​​റ്റ്സ് ലി​​​മി​​​റ്റ​​​ഡി​​​ൽ 53 ക​​​രാ​​​ർ ഒ​​​ഴി​​​വ്. മേ​​​യ് 10 വ​​​രെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

ത​​​സ്തി​​​ക​​​ക​​​ൾ: എ​​​ക്വി​​​പ്മെ​​​ന്‍റ് പ്ലാ​​​നിം​​​ഗ് എ​​​ക്സ്പെ​​​ർ​​​ട്ട്, സീ​​​നി​​​യ​​​ർ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​ർ, സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​ർ, കോ​​​സ്റ്റ് എ​​​ക്സ്പെ​​​ർ​​​ട്ട് (എ​​​ക്വി​​​പ്മെ​​​ന്‍റ്) സ്പെ​​​ഷ​​​ലി​​​സ്റ്റ്, എ​​​ൻ​​​വ​​​യ​​​ണ്‍മെ​​​ന്‍റ​​​ൽ സോ​​​ഷ്യ​​​ൽ മോ​​​ണി​​​റ്റ​​​റിം​​​ഗ് സ്പെ​​​ഷ​​​ലി​​​സ്റ്റ്, സീ​​​നി​​​യ​​​ർ ഐ​​​സി​​​ടി എ​​​ൻ​​​ജി​​​നി​​​യ​​​ർ, എ​​​ക്വി​​​പ്മെ​​​ന്‍റ് പ്ലാ​​​നിം​​​ഗ് എ​​​ക്സ്പെ​​​ർ​​​ട്ട്, ജൂ​​​ണി​​​യ​​​ർ ഡി​​​സൈ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​ർ, കാ​​​ഡ് ഡ്രാ​​​ഫ്റ്റ്സ്മാ​​​ൻ. www.rites.com

ടാറ്റ മെമ്മോറിയൽ സെന്‍ററുകളിൽ 87 ഒഴിവ്

ടാറ്റ മെമ്മോറിയൽ സെന്‍ററിനു കീഴിൽ ഗോഹട്ടിയിലെ ഡോ. ഭുവനേശ്വർ ബോറോ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, വിശാഖപട്ടണത്തെ ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ചച് സെന്‍റർ, മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ 87 വിവിധ ഒഴിവുകൾ. മേയ് 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

തസ്തികകൾ: മെഡിക്കൽ ഓഫീസർ (ഇന്‍റർവെൻഷണൽ റേഡിയോളജി, ബ്രസ്റ്റ് സർജറി, മെഡിക്കൽ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി-പീഡിയാട്രിക്, റേഡിയോ ഡയഗ്നോസിസ്, ന്യൂക്ലിയർ മെഡിസിൻ, ഇന്‍റൻസിവിസ്റ്റ്-ക്രിട്ടിക്കൽ); മെഡിക്കൽ ഫിസിസിസ്റ്റ്; ഓഫീസർ ഇൻ ചാർജ് (ഡിസ്പെൻസറി); സയന്‍റിഫിക് അസിസ്റ്റന്‍റ് (ന്യൂക്ലിയർ മെഡിസിൻ); സയന്‍റിഫിക് ഓഫീസർ (ട്രയൽ കോ-ഓർഡിനേറ്റർ); അസിസ്റ്റന്‍റ് നഴ്സിംഗ് സൂപ്രണ്ട്; ഫീമെയിൽ നഴ്സ് കിച്ചണ്‍ സൂപ്പർവൈസർ; ടെക്നീഷൻ (ഐസിയു ഒടി, ഹൗസ്കീപ്പിംഗ്, മോളിക്കുലാർ പതോളജി, ഇലക്രിക്കൽ, എൻഡോസ്കോപ്പി); സ്റ്റെനോഗ്രാഫർ ലോവർ ഡിവിഷൻ ക്ലാർക്ക്.

ടാറ്റ മെമ്മോറിയൽ സെന്‍ററിനു കീഴിൽ മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിൽ 28 ഒഴിവ്. പട്ടിക വിഭാഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്‍റാണ്. ഓണ്‍ലൈൻ അപേക്ഷ മേയ് 7 വരെ. തസ്തികകൾ: മെഡിക്കൽ ഫിസിസിസ്റ്റ്, ലോവർ ഡിവിഷൻ ക്ലാർക്ക്, സ്റ്റെനോഗ്രഫർ, ഫീമെയിൽ നഴ്സ്, ടെക്നീഷൻ. ww.tmc.gov.in

ഐഐറ്റി ജോധ്പൂരിൽ 122 അവസരങ്ങൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ജോധ്പുരിൽ വിവിധ വകുപ്പുകളിൽ ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലായി 122 ഒഴിവ്. ഓണ്‍ലൈൻ അപേക്ഷ മേയ് 7 വരെ.

ഒഴിവുള്ള വകുപ്പുകൾ: ബയോ സയൻസ് ആൻഡ് ബയോ എൻജി., കെമിക്കൽ എൻജി., കെമിസ്ട്രി, സിവിൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ എൻജി, കംപ്യൂട്ടർ സെന്‍റർ, ഇന്‍റർ ഡിസിപ്ലിനറി റിസർച്ച് പ്ലാറ്റ്ഫോം, ഇന്‍റഗ്രേറ്റഡ് ഇൻഫർമേഷൻ സിസ്റ്റം, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജി, ഇലക്ട്രിക്കൽ എൻജിനിയറിങ്, മാത്തമാറ്റിക്സ്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽ എൻജി., മെക്കാനിക്കൽ എൻജി., ഫിസിക്സ്, സ്കൂൾ ഓഫ് ലിബറൽ ആർട്സ്, സ്കൂൾ ഓഫ് ആർട്ടിഫിഷൽ ഇന്‍റലിജൻസ് ആൻഡ് ഡേറ്റ സയൻസ്. https://iitj.ac.in

നേവൽ ഡോക്‌യാർഡിൽ 301 അപ്രന്‍റിസ്

മുംബൈ നേവൽ ഡോക്‌യ‌ാർഡിലെ അപ്രന്‍റിസ് സ്കൂളിൽ 301 ഒഴിവ്. മാർച്ചിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം റദ്ദാക്കിയുള്ള പുതുക്കിയ വിജ്ഞാപനമാണ്. ജൂലൈ/ഓഗസ്റ്റിൽ പരിശീലനം ആരംഭിക്കും. സ്ത്രീകൾക്കും അവസരമുണ്ട്. മേയ് 10 വരെ അപേക്ഷിക്കാം.

ഒഴിവുള്ള ട്രേഡുകൾ: ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രോപ്ലേറ്റർ, ഫിറ്റർ, ഫൗണ്‍ട്രിമാൻ, മെക്കാനിക് (ഡീസൽ), ഇൻസ്ട്രുമെന്‍റ് മെക്കാനിക്, മെഷ്യീനിസ്റ്റ്, എംഎംടിഎം, പെയിന്‍റർ, പാറ്റേണ്‍ മേക്കർ, പൈപ്പ് ഫിറ്റർ, ഇലക്‌ട്രോണിക്സ് മെക്കാനിക്, മെക്കാനിക് റെഫ്രിജറേഷ്യൻ ആൻഡ് എസി, ഷീറ്റ് മെറ്റൽ വർക്കർ, ഷിപ്റൈറ്റ് (വുഡ്), ടെയിലർ, വെൽഡർ, മേസണ്‍, ഐ ആൻഡ് സിടിഎസ്എം, ഷിപ്റ്റ് (സ്റ്റീൽ), റിഗ്ഗർ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ.

യോഗ്യത: റിഗർ- എട്ടാം ക്ലാസ് ജയം; ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ: പത്താം ക്ലാസ് ജയം. മറ്റു ട്രേഡുകളിൽ: ഐടിഐ ജയം (എൻസിവിടി/ എസ്‌സിവിടി). ശാരീരിക യോഗ്യത: ഉയരം 150 സെ.മീ, തൂക്കം 45 കിലോയിൽ കുറയരുത്, നെഞ്ചളവ് കുറഞ്ഞത് 5 സെ.മീ വികാസം. പ്രായം: കുറഞ്ഞത് 14 വയസ്. https://registration.ind.in

വിമാനത്താവളങ്ങളിൽ 461 ഒഴിവ്

തമിഴ്നാട് ചെന്നൈയിലും ഗുജറാത്തിലെ വഡോദരയിലുമുള്ള എയർപോർട്ടുകളിൽ കരാർ നിയമനം. ആകെ 461 ഒഴിവുകളുണ്ട്. www.aiasl.in

ചെന്നൈ: 422

ചെന്നൈ ഇന്‍റർനാഷനൽ എയർപോർട്ടിൽ 422 ഒഴിവ്. സ്ത്രീകൾക്കും അവസരം. 3 വർഷ കരാർ നിയമനമാണ്. ഇന്‍റർവ്യൂ മേയ് 2, 4 തീയതികളിൽ ചെന്നൈയിൽ.

വഡോദര: 39

ഗുജറാത്തിലെ വഡോദര എയർപോർട്ടിൽ 39 ഒഴിവ്. സ്ത്രീകൾക്കും അവസരം. 3 വർഷ കരാർ നിയമനമാണ്, നീട്ടിക്കിട്ടാം. ഇന്‍റർവ്യൂ മേയ് 2-7 വരെ ഗുജറാത്തിൽ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com