തൊഴിൽ വാർത്തകൾ (17/06/2023)

ഇന്‍റർവ്യൂവിന്‍റെ അടിസ്ഥാനത്തിലായിരിക്കും നിയമനം
തൊഴിൽ വാർത്തകൾ (17/06/2023)

താൽക്കാലിക ഇൻസ്ട്രക്റ്റർ നിയമനം

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളെജിലെ കൊമേഴ്‌സ്യൽ പ്രാക്റ്റീസ് ബ്രാഞ്ചിൽ ഒഴിവുള്ള തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഇൻസ്ട്രക്റ്റർ ഇൻ കൊമേഴ്‌സ്, ഇൻസ്ട്രക്റ്റർ ഇൻ ഷോർട്ട്ഹാൻഡ് എന്നീ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 26 ന് രാവിലെ 10 മണിക്ക് നടക്കും. രണ്ട് തസ്തികകൾക്കും ഫസ്റ്റ് ക്ലാസോടെ റഗുലർ ബി.കോം, കൊമേഴ്‌സ്യൽ പ്രാക്റ്റീസിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം പ്രിൻസിപ്പൾ മുൻപാകെ ഹാജരാകണം.

അഭിമുഖം ജൂൺ 21ന്

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളെജിൽ ടെക്സ്റ്റൈൽ ടെക്നോളജി വിഭാഗത്തിൽ ട്രേഡ്സ്മാൻ, ലക്ചറർ തസ്തികകളിലെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 21ന് രാവിലെ 10ന് കോളെജിൽ നടത്തും.

ട്രേഡ്സ്മാൻ ടെക്സ്റ്റൈൽ ടെക്നോളജി തസ്തികയിൽ രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യത: എസ്.എസ്.എൽ.സിയും എൻ.ടി.സി ടെക്സ്റ്റൈൽ ടെക്നോളജി/കെ.ജി.സി.ഇ ടെക്സ്റ്റൈൽ ടെക്നോളജി/വി.എച്ച്.എസ്.ഇ ടെക്സ്റ്റൈൽ ടെക്നോളജി അല്ലെങ്കിൽ ടെക്സ്റ്റൈൽ ടെക്നോളജിയിൽ ഉയർന്ന യോഗ്യത.

ലക്ചറർ ടെക്സ്റ്റൈൽ ടെക്നോളജി തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട്. ടെക്സ്റ്റൈൽ ടെക്നോളജി ബി.ടെക് ആണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭ്യമാണ്.

പി എസ് സി അറിയിപ്പ്

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ (യു പി എസ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ . 525/2019) തസ്തികയിലേയ്ക്ക്‌ 16.01.2023 ന്‌ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാർഥികള്‍ക്കുള്ള അഭിമുഖം ജൂൺ 21,22 തിയതികളിൽ പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാർഥികള്‍ക്ക്‌ അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ്‌ ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വൃക്തിഗത ഇന്‍റര്‍വ്യൂ മെമ്മോ അയക്കുന്നതല്ല.

അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസിലും തിയതിയിലും അഭിമുഖത്തിന്‌ ഹാജരാകേണ്ടതാണെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. ഉദ്യോഗാർഥികള്‍ പരിഷ്കരിച്ച കെ ഫോം (അപ്പന്‍റിക്സ് -28) പി എസ് സിയുടെ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത്‌ പൂരിപ്പിച്ച്‌ ഹാജരാക്കേണ്ടതാണ്‌. അഡ്മിഷന്‍ ടിക്കറ്റ്‌ പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി.എസ്‌.സി. ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്‌. ഫോൺ : 0495 2371971

നാറ്റ്പാകില്‍ ഒഴിവ്

നാറ്റ്പാകിലെ വിവിധ പദ്ധതികളുടെ നടത്തിപ്പിനായി ദിവസ വേതന വ്യവസ്ഥയില്‍ എംപാനല്‍ ചെയുന്നതിനായി ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്. യോഗ്യത പത്താം ക്ലാസ്. സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പ്രമുഖ സ്ഥാപനം എന്നിവിടങ്ങളിലെ വിവിധ പദ്ധതികള്‍/ ലബോറട്ടറികളിലുള്ള രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം. താൽപര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ മൂന്നിന് രാവിലെ ഒമ്പത് മണിക്ക് നാറ്റ്പാക്കിന്‍റെ ആക്കുളം ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. മെയ് 31ലെ അഭിമുഖത്തില്‍ പങ്കെടുത്തവര്‍ വീണ്ടും പങ്കെടുക്കേണ്ടതില്ല.

സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാർ

ഒഡെപെക് മുഖേന സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്‍റെ കീഴിലെ ആശുപത്രികളിലേക്ക് ബി.എസ്.സി നഴ്സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു. നഴ്സിങ്ങിൽ ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി/എം.എസ്.സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് രണ്ട് വർഷം പ്രവൃത്തിപരിചയവും വേണം. ഡിഗ്രി സർട്ടിഫിക്കറ്റിന്‍റെ എച്ച്ആർഡിയും, ഡാറ്റഫ്ലോയും നിർബന്ധമാണ്. പ്രായപരിധി 35 വയസ്.

സൗദ്യ അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്‍റെ നിയമമനുസരിച്ച് ശമ്പളം ലഭിക്കും. ശമ്പളത്തിനു പുറമേ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താൽപര്യമുള്ളവർ ഫോട്ടോ അടങ്ങിയ ബയോഡേറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ജൂൺ 24നു മുമ്പ് gcc@odepc.in എന്ന ഇ-മെയിലിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42/6238514446.

ഐ.പി.ആർ.ഡിയിൽ വീഡിയോ എഡിറ്റർ, ക്യാമറാമാൻ, സൗണ്ട് റെക്കോർഡിസ്റ്റ്,കോ-ഓർഡിനേറ്റർ പാനലിലേക്ക് അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് (ഐ.പി.ആർ.ഡി) വകുപ്പിന്‍റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ ‘പ്രിയകേരളം’, റേഡിയോ പരിപാടിയായ ‘ജനപഥം’, വിവിധ വകുപ്പുകൾക്ക് വേണ്ടി നിർമിക്കുന്ന ഇൻഫോ വീഡിയോകൾ, സോഷ്യൽ മീഡിയ ക്രിയേറ്റീവുകൾ എന്നിവയുടെ പ്രൊഡക്ഷൻ ജോലികൾ നിർവഹിക്കാൻ വീഡിയോ എഡിറ്റർ, ക്യാമറാമാൻ, സൗണ്ട് റെക്കോർഡിസ്റ്റ്, കോ- ഓർഡിനേറ്റർ എന്നിവരുടെ പാനൽ രൂപീകരിക്കുന്നു. കോ-ഓർഡിനേറ്റർ ഒഴികെയുള്ള തസ്തികകളിൽ പ്രായോഗിക പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ് നിയമനം. എല്ലാ തസ്തികകൾക്കും പ്രതിഫലം നൽകുന്നത് പീസ് വർക്ക് അടിസ്ഥാനത്തിലാണ്. പ്രായപരിധി 36.

കോ-ഓർഡിനേറ്റർ തസ്തികയിൽ മൂന്നും മറ്റു തസ്തികകളിൽ അഞ്ചുവീതവും ഒഴിവുകളാണുള്ളത്. അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം. കോ-ഓർഡിനേറ്റർ ഒഴികെയുള്ള തസ്തികകളിൽ അപേക്ഷിക്കുന്നവർ അതത് രംഗങ്ങളിൽ ഡിഗ്രിയോ ഡിപ്ലോമയോ സർട്ടിഫിക്കറ്റോ നേടിയിരിക്കണം. വിഡിയോ എഡിറ്റർ, ക്യാമറാമാൻ പാനലുകളിലേക്ക് അപേക്ഷിക്കുന്നവരിൽ യഥാക്രമം അനിമേഷൻ ഹെലിക്യാം ഓപ്പറേഷൻ എന്നിവ അറിയുന്നവർക്ക് മുൻഗണന നൽകും. ദൃശ്യമാധ്യമ രംഗത്തോ സർക്കാരിന്‍റെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച വീഡിയോകൾ തയാറാക്കുന്നതിലോ രണ്ടു വർഷം പ്രവൃത്തി പരിചയവും ഉണ്ടാകണം.

സൗണ്ട് റെക്കോർഡിസ്റ്റ് തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് ശ്രവ്യ മാധ്യമ രംഗത്തോ സർക്കാരിന്‍റെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച പരിപാടികൾ തയാറാക്കുന്നതിലോ രണ്ടു വർഷം പ്രവൃത്തി പരിചയവും ഉണ്ടാകണം.

ദൃശ്യമാധ്യമ രംഗത്തോ സർക്കാരിന്‍റെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച വീഡിയോകൾക്കായുള്ള കോ-ഓർഡിനേഷനിലോ 10 വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് കോ-ഓർഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കാം. ഇന്‍റർവ്യൂവിന്‍റെ അടിസ്ഥാനത്തിലായിരിക്കും നിയമനം

സി. വി. അടങ്ങിയ അപേക്ഷകൾ ജൂൺ 30-നു മുമ്പ് നേരിട്ടും ഡയറക്റ്റർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ്-1 എന്ന വിലാസത്തിലും prdprogrammeproduction@gmail.com എന്ന ഇ-മെയിലിലും സ്വീകരിക്കും. നേരിട്ടോ തപാലിലോ അപേക്ഷകൾ നൽകുന്നവർ കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം. വിശദ വിവരങ്ങൾ prd.kerala.gov.in ൽ ലഭ്യമാണ്.

ഗവേഷണ പദ്ധതിയിൽ പ്രൊജക്റ്റ് അസിസ്റ്റന്‍റ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2027 സെപ്റ്റംബർ 27 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ പ്രൊജക്റ്റ് അസിസ്റ്റന്‍റിന്‍റെ താൽക്കാലിക ഒഴിവിൽ ജൂൺ 26 രാവിലെ 10 ന് സ്ഥാപനത്തിന്‍റെ തൃശൂർ ഓഫീസിൽ ഇന്‍റർവ്യൂ നടത്തും. വിശദാംശങ്ങൾ www.kfri.res.in ൽ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com