
നേവിയിൽ അവസരം
ഇന്ത്യൻ നേവിയിൽ 122 ഫയർമാൻ, 7 ഫയർ എൻജിൻ ഡ്രൈവർ ഒഴിവ്. ഈസ്റ്റേണ്‍ നേവൽ കമാൻഡിനു കീഴിൽ ചിൽക, സുനബെഡ, തിരുനൽവേലി, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് അവസരം.
ജനറൽ സെൻട്രൽ സർവീസ് ഗ്രൂപ്പ് സി- നോണ്‍ഗസറ്റഡ്, നോണ്‍ മിനിസ്റ്റീരിയൽ, നോണ്‍ ഇൻ ഡസ്ട്രിയൽ തസ്തികയാണ്. ഡിസംബർ 20 വരെ അപേക്ഷിക്കാം.
യോഗ്യത: പത്താം ക്ലാസ് ജയം. ഫയർ എൻജിൻ ഡ്രൈവർക്ക് ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ മൂന്നു വർഷ പരിചയവും ഡ്രൈവിംഗ് ലൈസൻസും വേണം. www.indiannavy.nic.in
നിംഹാൻസിൽ നഴ്സിംഗ് ഓഫീസർ
ബംഗളൂരുവിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (നിംഹാൻസ്) നഴ്സിംഗ് ഓഫീസറുടെ 161 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനറൽ-70, ഇഡബ്ല്യുഎസ്-16, എസ്സി-26, എസ്ടി- 10, ഒബിസി-39 എന്നിങ്ങനെയാണ് ഒഴിവുകൾ. അവസാന തീയതി നവംബർ 18. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം.
പ്രായം: 35 കവിയരുത്. സംവരണവിഭാഗക്കാർക്ക് ഇളവ്. www.nimhans.ac.in