jobs-news-14-03-2024
jobs-news-14-03-2024

തൊഴിൽ വാർത്തകൾ (14/03/2024)

ഉടന്‍ അപേക്ഷിക്കു

പൊലീസ് കോൺസ്റ്റബിൾ: 5635 ഒഴിവുകൾ

തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ 5635 ഒഴിവുകൾ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ.5279 നിയമന ശുപാർശകൾ ലഭിച്ചെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പൊലീസ് കോൺസ്റ്റബിൾ റാങ്ക്ലിസ്റ്റിലുൾപ്പെട്ടവർ നടത്തുന്ന സമരത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഉത്തരം.

3595പേർ പരിശീലനത്തിലാണ്. പുരുഷ, വനിതാ വിഭാഗങ്ങൾ, പട്ടിക വിഭാഗം സ്പെഷ്യൽ റിക്രൂട്ട്മെന്റ് എന്നിവയിലെല്ലാമുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. പുരുഷ വിഭാഗത്തിൽ 4325, വനിതയിൽ 744, പട്ടിക വിഭാഗത്തിൽ 557 ഒഴിവുകളാണ് പിഎസ് സിയെ അറിയിച്ചത്. പട്ടിക വർഗ്ഗ പ്രാതിനിദ്ധ്യക്കുറവ് പരിഹരിക്കാനുള്ള 396, മുൻ റിക്രൂട്ട്മെന്റിലെ 31 ഒഴിവ് അടക്കമാണിത്. 200വനിതാ പൊലീസുൾപ്പെടെ 1400 താത്കാലിക തസ്തികകൾ 2023ൽ സൃഷ്ടിച്ചിരുന്നു. ഇതിലൂടെ 2024 ജൂൺ വരെ ഉണ്ടാകാവുന്ന ഒഴിവുകൾ മുൻകൂറായി പിഎസ് സിയെ അറിയിക്കുകയായിരുന്നു. ഇതിനു പുറമെ സൈബർ ഡിവിഷനിലെ 155ഒഴിവുകളിലും നിയമനശുപാർശ ലഭിച്ചു. റിപ്പോർട്ട് ചെയ്തതിൽ 50വനിതകളടക്കം 356 തസ്തികകളിലേക്ക് നിയമന നടപടി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി- ഡിറ്റ് പാനലിലേക്ക് അപേക്ഷിക്കാം

സി- ഡിറ്റ് ഏറ്റെടുത്ത് നടപ്പാക്കി വരുന്ന വീഡിയോ എഡിറ്റിംഗ്, വീഡിയോ ടൈറ്റിലിംഗ് വീഡിയോ കംപോസിറ്റിങ്ങ്, ഗ്രാഫിക് ഡിസൈൻ ജോലികൾ വർക്ക് കോൺട്രാക്റ്റ്/ റേറ്റ് കോൺട്രാക്റ്റ് വ്യവസ്ഥയിൽ നിർവഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യതയുള്ളവരെ പരിഗണിക്കുന്നതിനായുള്ള പാനൽ തയ്യാറാക്കുന്നു.

യോഗ്യത: 12th പാസ്, ഫോട്ടോഗ്രാഫി/ വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, മീഡിയ പ്രൊഡക്ഷൻ/ പോസ്റ്റ് പ്രൊഡക്ഷൻ, ഗ്രാഫിക് ഡിസൈനിങ്ങ് തുടങ്ങിയ ഏതെങ്കിലും മൂന്ന് മാസത്തിൽ കുറയാതെയുള്ള സർട്ടിഫിക്കറ്റ്/ ഡിപ്ലോമ കോഴ്സ് പാസായിരിക്കണം, മേൽപ്പറഞ്ഞ വിഷയത്തിൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവർത്തി പരിചയം ഉണ്ടായിരിക്കണം, സി- ഡിറ്റിലെ മീഡിയ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ യോഗ്യരായവർക്ക് മുൻഗണന നൽകും. തിരഞ്ഞെടുക്കപ്പെടുന്നവർ സി- ഡിറ്റുമായി ഒരു വർഷ വർക്ക് കോൺട്രാക്റ്റ് കരാറിൽ ഏർപ്പെടേണ്ടതാണ്.

Work contract/ Rate contract വ്യവസ്ഥകൾ പ്രകാരം പ്രതിമാസം പൂർത്തികരിച്ചു നൽകുന്ന വർക്കുകൾക്ക് അനുസൃതമായിട്ടായിരിക്കും പ്രതിഫലം. താൽപ്പര്യമുള്ളവർ സി- ഡിറ്റിന്‍റെ തിരുവല്ലം ഹെഡ് ഓഫീസിൽ മാർച്ച് 21ന് രാവിലെ 9.30 ന് ബയോഡേറ്റായും യാഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനും പ്രായോഗിക പരീക്ഷക്കുമായി ഹാജരാകണം.

ഡെപ്യൂട്ടേഷൻ നിയമനം

സാമൂഹ്യ നീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന ഗവ. കെയർഹോമിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്-II തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. സ്റ്റാഫ് നഴ്സ് ഗ്രേഡ്-II അല്ലെങ്കിൽ സമാന സ്വഭാവത്തിലുള്ള തസ്തികകളിൽ 39300-83000 രൂപ ശമ്പള സ്കെയിലിൽ സേവനമനുഷ്ടിച്ച് വരുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷകാലയളവിലേക്ക് നിയമനം ലഭിക്കുന്നതിന് അപേക്ഷിക്കാം. താൽപര്യമുള്ളവർ നിയമനാധികാരിയുടെ നിരാക്ഷേപപത്രം സഹിതം കാര്യാലയമേധാവി മുഖേന ഏപ്രിൽ 15ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗകമ്മീഷനിൽ നിലവിലുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ (കരാർ നിയമനം) ഒരു ഒഴിവിലെ നിയമനത്തിനായി മാർച്ച് 25ന് രാവിലെ 10 മുതൽ വാക്ക് ഇൻ ഇന്‍റർവ്യൂ കമ്മീഷൻ ആസ്ഥാനത്ത് വച്ച് (അയ്യങ്കാളി ഭവൻ, വെള്ളയമ്പലം) നടത്തും.

പ്രായപരിധി 18-36 (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദീയമാണ്) 11 മണിക്ക് രജിസ്ട്രേഷൻ അവസാനിക്കും. ഇന്‍റർവ്യൂവിന് പങ്കെടുക്കുന്നവർ എസ്.എസ്.എൽ.സി., ഡി.സി.എ, എം.എസ്.ഓഫീസ്, ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം), പ്രവൃത്തി പരിചയമുണ്ടെങ്കിൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ ഒറിജിനലും, സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും കൊണ്ടു വരണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2580310.

അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡിൽ ഡയറക്റ്റർ (ഫിനാൻസ്), ഡയറക്റ്റർ (ടെക്നിക്കൽ- സിവിൽ), ഡയറക്റ്റർ (ടെക്നിക്കൽ- ഇലക്‌ട്രിക്കൽ) ഒഴിവുകളിലേക്ക് കേരള പബ്ലിക് എന്‍റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്‍റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. ഇൻസർവീസ്, ഡെപ്യൂട്ടേഷൻ, ഓപ്പൺമാർക്കറ്റ് എന്നീ സ്ട്രീമുകളിൽ അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും kpesrb.kerala.gov.in സന്ദർശിക്കുക.

ഇന്‍റർവ്യൂ

കേരള ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോർഡിലെ ക്ലർക്ക്/ക്ലർക്ക് കം കാഷ്യർ (കാറ്റഗറി നമ്പർ 20/2023) തസ്തികയിലേക്ക് 14.01.2024 ൽ നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർഥികളുടെ ഇന്‍റർവ്യൂ മാർച്ച് 25, 26 തീയതികളിൽ തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോർഡ് ഓഫീസിൽ നടത്തും. ചുരുക്ക പട്ടികയിലെ ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിലായിരിക്കും ഇന്‍റർവ്യൂ നടത്തുക.

ഓരോ രജിസ്റ്റർ നമ്പറിനും നിശ്ചയിക്കപ്പെട്ട സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസലും കോപ്പിയും സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല. യാതൊരു കാരണവശാലും ഇന്‍റർവ്യൂ സമയം മാറ്റി നൽകില്ല. ഇന്‍റർവ്യൂ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോർഡിന്‍റെ www.kdrb.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർഥികൾക്ക് ഇന്‍റർവ്യൂ മെമ്മോ അവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇത് സംബന്ധിച്ച എസ്.എം.എസ് നൽകും. മാർച്ച് 21 വരെ യാതൊരു അറിയിപ്പും ലഭിക്കാത്ത ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോർഡിന്‍റെ ഓഫീസുമായി ബന്ധപ്പെടണം.

കോർഡിനേറ്റർ നിയമനം

മത്സ്യബന്ധന ഉപകരണങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, കൊല്ലം ജില്ലയിൽ ഒരു കോ-ഓർഡിനേറ്ററെ താൽക്കാലികമായി നിയമിക്കുന്നു. ഒരു മാസത്തേക്കാണ് നിയമനം. പ്രതിമാസം വേതനം 15000 രൂപ പരമാവധി യാത്രബത്ത 5000 രൂപയുമാണ്. പ്ലസ്ടു/ വി.എച്ച്.എസ്.സി അടിസ്ഥാന യോഗ്യതയുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരുമാണ് അപേക്ഷിക്കേണ്ടത്. Fishing Craft, Gear എന്നിവ വിഷയമായി വി.എച്ച്.എസ്.സി. / ഇതര കോഴ്സുകൾ പഠിച്ചവർക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്കും, സർക്കാർ സ്ഥാപനങ്ങളിൽ സമാന ജോലിയിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും മത്സ്യവകുപ്പിന്‍റെ മറൈൻ പ്രൊജക്റ്റുകളിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും.

അപേക്ഷകൾ മാർച്ച് 16 ന് രാവിലെ 10.30ന് ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മത്സ്യത്തൊഴിലാളി കുടുംബാംഗം എന്ന രേഖ എന്നിവയുമായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം മേഖലാ ഓഫീസിൽ (കാന്തി, ജി.ജി.ആർ.എ – 14 എ., റ്റി.സി 82/258, സമദ് ഹോസ്പിറ്റലിന് സമീപം, അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂർ പി. ഒ., തിരുവനന്തപുരം – 695035) നേരിട്ട് വാക്-ഇൻ-ഇന്‍റർവ്യൂവിന് എത്തിച്ചേരേണ്ടതാണ്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com