തൊഴിൽ വാർത്തകൾ (20-01-2024)

ബാലസേവികാ കോഴ്സ് പാസായവർക്കും കുട്ടികളുടെ പരിചരണത്തിനായുള്ള പരിശീലനം നേടിയവർക്കും മുൻപരിചയമുള്ളവർക്കും പങ്കെടുക്കാം
തൊഴിൽ വാർത്തകൾ (20-01-2024)

വാക്-ഇൻ-ഇന്‍റർവ്യൂ

സംസ്ഥാന ശിശുക്ഷേമ സമിതിക്കു കീഴിൽ പ്രവർത്തിക്കുന്ന ദത്തെടുക്കൽ/ ശിശുപരിചരണ കേന്ദ്രങ്ങളിൽ ആയമാരുടെ ഒഴിവിലേക്ക് വാക്-ഇൻ- ഇന്‍റർവ്യൂ നടത്തും. ബാലസേവികാ കോഴ്സ് പാസായവർക്കും കുട്ടികളുടെ പരിചരണത്തിനായുള്ള പരിശീലനം നേടിയവർക്കും മുൻപരിചയമുള്ളവർക്കും പങ്കെടുക്കാം. 25നും 40നും ഇടയ്ക്ക് പ്രായമുള്ള വനിതകൾക്കാണ് അവസരം. താൽപര്യമുള്ളവർ ജനുവരി 22ന് രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസിൽ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നേരിട്ടെത്തണം.

കംപ്യൂട്ടർ പ്രോഗ്രാമർ

കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 2024 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ “Facilitation of Research, Monitoring and Evaluaion Activities”ൽ ഒരു കംപ്യൂട്ടർ പ്രോഗ്രാമർ താൽക്കാലിക ഒഴിവിലേക്ക് നിയമനത്തിനായി ജനുവരി 24നു രാവിലെ 10ന് തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്‍റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

ഒ.എം.ആർ പരീക്ഷ

കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട് ടൈം തളി (കാറ്റഗറി നമ്പർ – 02/2023), പാർട്ട് ടൈം കഴകം കം വാച്ചർ (കാറ്റഗറി നമ്പർ – 03/2023) എന്നീ തസ്തികകളിലേക്കുള്ള പൊതു ഒ.എം.ആർ പരീക്ഷ ഫെബ്രുവരി നാലിന് രാവിലെ 10.30 മുതൽ 12.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. ഹാൾടിക്കറ്റ് ജനുവരി 20ന് ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in.

എസ്.എ.ടി. ആശുപത്രിയിൽ ഒഴിവുകൾ

തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ വിവിധ പദ്ധതികളുടേയും ആശുപത്രി വികസന സമിതിയുടേയും കീഴിൽ വിവിധ തസ്തികകളിലേക്കു നിശ്ചിത മാസ വേതന അടിസ്ഥാനത്തിൽ ആറു മാസക്കാലയളവിലേക്കു നിയമനം നടത്തുന്നു. പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ ലാബ് അസിസ്റ്റന്‍റ് (ഡയാലിസിസ്), പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ അനസ്തേഷ്യ ടെക്നിഷ്യൻ, റേഡിയോഗ്രാഫർ, പീഡിയാട്രിക് ഗ്യാസ്ട്രോ എന്‍ററോളജി വിഭാഗത്തിൽ എൻഡോസ്‌കോപ്പി ടെക്നീഷ്യൻ, അനസ്തേഷ്യ വിഭാഗത്തിൽ ഓക്സിജൻ പ്ലാന്‍റ് ടെക്നിഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം, വയസ്, മേൽവിലാസം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ജനുവരി 29ന് ലാബ്  അസിസ്റ്റന്‍റ്(ഡയാലിസിസ്), എൻഡോസ്‌കോപ്പി ടെക്നിഷ്യൻ തസ്തികകളിലേക്കും 30ന് അനസ്തേഷ്യ ടെക്നിഷ്യൻ, ഓക്സിജൻ പ്ലാന്‍റ് ടെക്നിഷ്യൻ തസ്തികകളിലേക്കും 31ന് റേഡിയോഗ്രാഫർ തസ്തികയിലേക്കും അഭിമുഖത്തിനു ഹാജരാകണം. രാവിലെ 10.30ന് ശ്രീ അവിട്ടം തിരുനാൾ ആശുപത്രി സൂപ്രണ്ടിന്‍റെ കാര്യാലയത്തിലാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് 0471 2528870, 2528544, 2528320.

Trending

No stories found.

Latest News

No stories found.