തൊഴിൽ വാർത്തകൾ(17-11-2023)

ബന്ധപ്പെട്ട വിഷയത്തിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ഐ.ടി.ഐ ആണ് യോഗ്യത
തൊഴിൽ വാർത്തകൾ(17-11-2023)

പ്ലേസ്‌മെന്‍റ് ഡ്രൈവ് 28 ന്

കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ 28 ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്‍റ് ഡ്രൈവ് സംഘടിപ്പിക്കും. ബെറ്റർ ബീൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കിങ്ഫിഷർ എഡ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ്, എമ്പയർ മോട്ടോഴ്‌സ് എന്നീ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബി.ടെക്, ഡിപ്ലോമ, ഡിഗ്രി, +2, എസ്.എസ്.എൽ.സി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കാണ് അവസരം. ഉദ്യോഗാർഥികൾ 27 ന് ഉച്ചക്ക് 1 മണിക്ക് മുൻപ് https://bit.ly/49yaE6p എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് : www.facebook.com/MCCTVM, 0471-2304577.

ട്രേഡ്സ്മാൻ ഒഴിവ്

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ ഇൻസട്രുമെന്‍റേഷൻ എൻജിനിയറിങ് വിഭാഗം ട്രേഡ്സ്മാൻ ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും.

ബന്ധപ്പെട്ട വിഷയത്തിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ഐ.ടി.ഐ ആണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 22ന് രാവിലെ 10ന് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com