വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
job vacancies

വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20
Published on

ഡാറ്റാ എൻട്രി ഓപ്പറേറ്റർ താൽക്കാലിക നിയമനം

തിരുവനന്തപുരം കോളെജ് ഒഫ്എൻജിനിയറിങിലെ സർക്കാരിതര ഫണ്ടിൽ നിന്നും വേതനം നൽകുന്ന ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ താൽക്കാലിക തസ്തികയിലേക്ക് 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ദിവസ വേതന നിരക്കിൽ ജോലി നോക്കുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത ബിരുദമാണ്. കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. അപേക്ഷകർക്ക് 2024 ജൂലൈ 1 ന് അടിസ്ഥാനത്തിൽ 50 വയസ് കവിയരുത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12. എഴുത്തുപരീക്ഷയുടെയും വൈദഗ്ധ്യ പരീക്ഷയുടേയും (MS Word/Libre Office Writer, MS Excel/Libre Office Calc, Malayalam / English Typing) അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ദിവസവേതന നിരക്കിലാണ് നിയമനം. കോളെജ് വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. പ്രോസസിംഗ് ഫീസായി നൂറ് രൂപ താഴെ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് അടച്ച ശേഷം പണമടച്ച വിവരങ്ങൾ കൂടി അപേക്ഷയിൽ നൽകുക. Name of Account Holder : PTA CET, A/c No : 57006014335, Account Type : SB Account, IFSC Code : SBIN0070268.

റിസർച്ച് അസിസ്റ്റന്‍റ്, ജൂനിയർ ഹെൽത്ത് എക്കണോമിസ്റ്റ്: ഇന്റർവ്യൂ ജൂലൈ 16ന്

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ റിസർച്ച് അസിസ്റ്റന്‍റ്, ജൂനിയർ ഹെൽത്ത് എക്കണോമിസ്റ്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ 2024 ജൂലൈ 16ന് നടക്കുന്ന ഇന്‍റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് www.sctimst.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

വാക് ഇൻ ഇന്റർവ്യൂ

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് അഡീഷണൽ ടീച്ചർ, കുക്ക്, ക്ലീനിങ് സ്റ്റാഫ് കം കുക്കിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക് ഇൻ ഇന്‍റർവ്യൂ നടത്തും.

അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂലൈ 12ന് രാവിലെ 11 മണിക്ക് മൂന്നാർ ബി.ആർ.സിയിൽ വച്ച് നടക്കുന്ന വാക് ഇൻ ഇന്‍റർവ്യൂവിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്റ്റർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കൽപന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471- 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org

റീജിയണൽ ക്യാൻസർ സെന്ററിൽ കാർഡിയോളജിസ്റ്റ്

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ കരാറടിസ്ഥാനത്തിൽ കാർഡിയോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

സംസ്കൃത കോളെജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം സർക്കാർ സംസ്കൃത കോളെജിൽ 2024-2025 അധ്യയന വർഷത്തിൽ വ്യകരണ വിഭാഗത്തിലെ ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോളെജ് വിദ്യാഭ്യാസ വകുപ്പിന്‍റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 20ന് വൈകിട്ട് അഞ്ചു മണി വരെ അപേക്ഷിക്കാം.

കോളെജ് വെബ്സൈറ്റിൽ (https://gsctvpm.ac.in) നൽകിയിട്ടുള്ള അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം govtsktcollegetvm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയച്ചു നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9188900159