ജൂനിയര്‍ റസിഡന്‍റ് ഒഴിവ്

യോഗ്യത: എം.ബി.ബി.എസ്. വേതനം: 45,000 രൂപ. ആറുമാസ കാലയളവിലേക്കാണ് നിയമനം.
ജൂനിയര്‍ റസിഡന്‍റ് ഒഴിവ്

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ ജൂനിയര്‍ റസിഡന്‍റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. രണ്ട് ഒഴിവ്. യോഗ്യത: എം.ബി.ബി.എസ്. വേതനം: 45,000 രൂപ. ആറുമാസ കാലയളവിലേക്കാണ് നിയമനം.

താൽപര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 7 ന് രാവിലെ 10.30ന് എറണാകുളം മെഡിക്കല്‍ സൂപ്രണ്ടിന്‍റെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇഇന്‍റർവ്യൂവില്‍ പങ്കെടുക്കണം. അന്നേദിവസം രാവിലെ 9 മുതല്‍ 10 വരെയാണ് രജിസ്‌ട്രേഷന്‍ . സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍ : 0484 2754000.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com