ഗുരുവായൂർ ദേവസ്വത്തിൽ ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് അഭിമുഖം

ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾക്ക് ഇന്‍റർവ്യൂ മെമ്മോ അവരുടെ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം
lab technician
ലാബ് ടെക്നിഷ്യൻ
Updated on

ഗുരുവായൂർ ദേവസ്വത്തിലെ ലാബ് ടെക്നീഷ്യൻ (കാറ്റഗറി നം. 16/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ അഭിമുഖം 22ന് രാവിലെ 10.30 ന് തിരുവനന്തപുരത്തെ കേരള ദേവസ്വം റിക്രൂട്ട്‌മെന്‍റ്ബോർഡ് ഓഫീസീൽ നടക്കും. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പറുകളുടെ ക്രമത്തിലായിരിക്കും അഭിമുഖം. നിശ്ചയിക്കപ്പെട്ട സമയത്ത് നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല.

അഭിമുഖത്തിന്‍റെ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങൾ www.kdrb.kerala.gov.in ൽ ലഭ്യമാണ്. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾക്ക് ഇന്‍റർവ്യൂ മെമ്മോ അവരുടെ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. എല്ലാ ഉദ്യോഗാർഥികൾക്കും ഇത് സംബന്ധിച്ച് എസ്.എം.എസ് നൽകും. ഓഗസ്റ്റ് 16 വരെ അറിയിപ്പ് ലഭിക്കാത്ത ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്‌മെന്‍റ്ബോർഡിന്‍റെ ഓഫീസുമായി ബന്ധപ്പെടണമെന്നു സെക്രട്ടറി അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com