യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം

യോഗ്യത: നഴ്സിംഗ്‌ ബിരുദവും ഐസിയു എമർജൻസി, അർജന്‍റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിംഗ് മേഖലകളിലൊന്നിൽ രണ്ടു വർഷ പരിചയവും.
Male nurse
Male nursegraphic representation

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിൽ 100 നഴ്സ് ഒഴിവ്. പുരുഷൻമാർക്കാണ് അവസരം. ഇന്‍റർവ്യൂ ജനുവരി മൂന്നാംവാരം.

യോഗ്യത: നഴ്സിംഗ്‌ ബിരുദവും ഐസിയു എമർജൻസി, അർജന്‍റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിംഗ് മേഖലകളിലൊന്നിൽ രണ്ടു വർഷ പരിചയവും. പ്രായം: 40ൽ താഴെ. ശമ്പളം: 5,000 ദിർഹം.

ഡിഒഎച്ച് ലൈസൻസുള്ളവർക്ക് മുൻഗണന. അല്ലാത്തവർ ഇന്‍റർവ്യൂവിൽ വിജയിച്ചാൽ മൂന്നു മാസത്തിനുള്ളിൽ ഡിഒഎച്ച് പരീക്ഷ വിജയിക്കേണ്ടതാണ്.

ബയോഡേറ്റ, പാസ്പോർട്ട് എന്നിവ ജനുവരി 10നു മുൻപ് gcc@ odepc.in എന്ന ഇ-മെയിലിൽ അയയ്ക്കണം. ഫോണ്‍: 0471-2329440/41/42/45; 7736496574.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com