ഇറാനിൽ ജോലി തേടുന്ന ഇന്ത്യക്കാർക്ക് വിദേശ മന്ത്രാലയത്തിന്‍റെ ജാഗ്രതാ നിർദേശം

ഇറാനിൽ പോകാൻ വിസ വേണ്ട എന്ന പ്രചാരണം തെറ്റാണ്. ഇന്ത്യയിൽനിന്നുള്ള ടൂറിസ്റ്റുകൾക്കാണ് ഇറാൻ വിസ-രഹിത യാത്ര അനുവദിക്കുന്നത്
ഇറാനിൽ ജോലി തേടുന്ന ഇന്ത്യക്കാർക്ക് വിദേശ മന്ത്രാലയത്തിന്‍റെ ജാഗ്രതാ നിർദേശം

ഇറാനിൽ ജോലിക്കു പോകാൻ വിസ വേണ്ട എന്ന പ്രചാരണം തെറ്റ്.

Updated on

ന്യൂഡൽഹി: ഇറാനിൽ ജോലി തേടുന്ന ഇന്ത്യക്കാർ കർശന ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ വിദേശ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇറാനിൽ ജോലി നൽകാമെന്ന വ്യാജ വാഗ്ദാനങ്ങളിൽ പെട്ടു പോകുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ഇറാൻ വഴി മറ്റേതെങ്കിലും രാജ്യത്തെത്തിച്ച് ജോലി നൽകാനെന്ന പേരിലും തട്ടിപ്പുകൾ നടക്കുന്നു. ഈ സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം.

ജോലി തേടി ഇറാനിലെത്തിയ ഇന്ത്യക്കാരിൽ ചിലരെ ക്രിമിനൽ സംഘങ്ങൾ തട്ടിക്കൊണ്ടു പോയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവരുടെ കുടുംബത്തിൽനിന്ന് മോചനദ്രവ്യം ഈടാക്കിയാണ് പലരെയും മോചിപ്പിച്ചത്.

ഇറാനിൽ പോകാൻ വിസ വേണ്ട എന്ന പ്രചാരണവും തെറ്റാണ്. ഇന്ത്യയിൽനിന്നുള്ള ടൂറിസ്റ്റുകൾക്കാണ് ഇറാൻ വിസ-രഹിത യാത്ര അനുവദിക്കുന്നത്. ജോലിക്കോ മറ്റ് ആവശ്യങ്ങൾക്കോ പോകുന്നവർക്ക് ഇതു ബാധകമല്ലെന്നും മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com