കുടിയേറ്റത്തിന്‍റെ കാലം കഴിയുന്നോ? നാടുവിട്ട മലയാളികൾ തിരിച്ചുവരുന്നു

വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും തിരിച്ചുവരുന്ന മലയാളി പ്രൊഫഷണലുകളുടെ എണ്ണം അഞ്ച് വർഷത്തിനിടെ 30,000 പിന്നിട്ടു
nri malayalis return

കുടിയേറ്റത്തിന്‍റെ കാലം കഴിയുന്നോ.

freepik.com

Updated on

കൊച്ചി: വിദേശരാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്കുള്ള പ്രൊഫഷണലുകളുടെ മടങ്ങിവരവ് വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യുഎഇ, സൗദി അറേബ്യ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു കേരളത്തിലേക്ക് മടങ്ങിയെത്തിയ പ്രൊഫഷണലുകളുടെ എണ്ണം പതിനയ്യായിരത്തിനടിത്താണ്. ഇതിൽ 9800 പേർ യുഎഇയിൽ നിന്നു മാത്രം തിരിച്ചെത്തിയവരാണ്.

കർണാടകയിൽ നിന്ന് ഇത്തരത്തിൽ തിരിച്ചുവന്നത് 7,700 പേരാണ്. തമിഴ്നാട് (4,900), മഹാരാഷ്ട്ര (2,400), തെലങ്കാന (1,000), ഹരിയാന (800) എന്നീ സംസ്ഥാനങ്ങളിൽ നിന്നും തിരികെ വരുന്നവർ ഏറെ.

ലിങ്ക്ഡ്ഇൻ ടാലന്‍റ് ഇൻസൈറ്റ്സ് തയാറാക്കിയ റിപ്പോർട്ടിലാണ് ഈ കണക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്‍റെ വികസനവും നവോത്ഥാനവും ലക്ഷ്യമാക്കി പ്രവർത്തിച്ചു വരുന്ന കേരള ഡെവലപ്മെന്‍റ് ആന്‍റ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെ.ഡിസ്ക്) കേരള ഗവൺമെന്‍റ് അഡ്വൈസറി ബോഡിയും ചേർന്ന് സംഘടിപ്പിച്ച സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.

ഐടി, ആരോഗ്യമേഖല, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളികളാണ് കേരളത്തിലേക്കുള്ള കൂടുതലായും തിരിച്ചുവരുന്നത്. പ്രൊഡക്റ്റ് മാനേജ്മെന്‍റ്, ഗവേഷണം,

വിദ്യാഭ്യാസം എന്നീ മേഖലകളിലേക്കുള്ള ആളുകളുടെ കടന്നു വരവ് കേരളത്തിന്‍റെ തൊഴിൽ വൈദഗ്ദ്യ പ്രാവീണ്യത്തെ ശക്തിപ്പെടുത്തുമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

ജോലിയിലെ സ്ഥിരത, കുടുംബവുമായി അടുത്തു കഴിയാനുള്ള സൗകര്യം, മികച്ച ജോലി-ജീവിത സന്തുലനം, കുറഞ്ഞ സമ്മർദം തുടങ്ങിയവാണ് കേരളം വിട്ടു പോയ പ്രൊഫഷണലുകൾ പലരും തിരിച്ചുവരുന്നതിന്‍റെ പ്രധാന കാരണങ്ങളായി റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്.

ഇങ്ങനെയുള്ളവർ തിരിച്ചുവരുന്നതിലൂടെ കേരളത്തിന്‍റെ പ്രൊഫഷണൾ ടാലന്‍റ് പൂളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 172 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യത്തിൽ കേരളം ഇപ്പോൾ രാജ്യത്ത് ഒമ്പതാം സ്ഥാനത്താണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com