ക്യാനഡ‍ നഴ്സിങ് റിക്രൂട്ട്മെന്‍റ്: അനധികൃത ഏജന്‍സികള്‍ക്കെതിരേ ജാഗ്രത പാലിക്കുക

ക്യാനഡ റിക്രൂട്ട്മെന്‍റിന് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസോ, നോര്‍ക്ക റൂട്ട്സോ ഉദ്യോഗാർഥികളില്‍ നിന്നു ഫീസ് ഈടാക്കുന്നില്ല
NORKA, NLHS caution against fake nursing recruitment to Canada
ക്യാനഡ‍ നഴ്സിങ് റിക്രൂട്ട്മെന്‍റ്: അനധികൃത ഏജന്‍സികള്‍ക്കെതിരേ ജാഗ്രത പാലിക്കുക
Updated on

തിരുവനന്തപുരം: കേരളത്തില്‍ നിന്നു ക്യാനഡയിലെ ന്യൂ ഫൗണ്ട്‌ലാൻഡ് & ലാബ്ര‍‍ഡോര്‍ പ്രവിശ്യയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്‍റിന് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക റൂട്ട്സ് അല്ലാതെ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസ് (NLHS) അറിയിച്ചു. തൊഴില്‍ വാദ്ഗാനം ചെയ്ത് സ്വകാര്യ ഏജന്‍സികളും വ്യക്തികളും ഉദ്യോഗാർഥികളെ സമീപിക്കുന്നതും പണം ഈടാക്കുന്നതും ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് ജാഗ്രതാ നിർദേശം.

ക്യാനഡ റിക്രൂട്ട്മെന്‍റിന് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസോ, നോര്‍ക്ക റൂട്ട്സോ ഉദ്യോഗാർഥികളില്‍ നിന്നു ഫീസ് ഈടാക്കുന്നില്ല. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കഷന്‍, അഭിമുഖം, അവശ്യമായ യോഗ്യതകള്‍ എന്നിവ പരിഗണിച്ച് കര്‍ശനമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് അല്ലാതെ മറ്റൊരു ഏജന്‍സിയേയോ വ്യക്തികളേയോ കാനഡ റിക്രൂട്ട്മെന്‍റിനായി എന്‍എല്‍എച്ച്എസ് ചുമതലപ്പെടുത്തിയിട്ടില്ല.

ഇക്കാര്യത്തില്‍ അംഗീകാരമില്ലാത്ത റിക്രൂട്ട്മെന്‍റ് ഏജന്‍സികളുടെയും വ്യക്തികളുടെയും പരസ്യങ്ങളിലോ വാദ്ഗാനങ്ങളിലോ വഞ്ചിതരാകരുതെന്നും എന്‍എല്‍എച്ച്എസ് (NLHS) അറിയിച്ചു. അംഗീകൃതമല്ലാത്ത ഏജന്‍സികളുടെ പരസ്യങ്ങളോ വാഗ്ദാനങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ ceonorkaroots@gmail.com എന്ന ഇ-മെയിലിലോ, സിഇഒ, നോര്‍ക്ക റൂട്ട്സ്, തൈക്കാട്, തിരുവനന്തപുരം-695014 (ഫോണ്‍-0471-2770500) എന്ന വിലാസത്തിലോ അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് മാനെജരുടെ ഫോണ്‍ നമ്പറിലോ 0471-2770531 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളില്‍) ഇ-മെയിലിലോ rcrtment.norka@kerala.gov.in അറിയിക്കാവുന്നതാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com