യുകെയിലേക്ക് കൂടുതൽ റിക്രൂട്ട്‌മെന്‍റുമായി നോർക്ക

ഫുള്‍ ജിഎംസി രജിസ്ട്രേഷൻ അല്ലെങ്കിൽ യുകെ ജനറൽ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച മെഡിക്കൽ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം
NORKA recruits doctors to UK
യുകെയിലേക്ക് കൂടുതൽ റിക്രൂട്ട്‌മെന്‍റുമായി നോർക്കRepresentative image

തിരുവനന്തപുരം: യുകെയിലെ വിവിധ സ്പെഷ്യാലിറ്റികളില്‍ വെയില്‍സില്‍ ഡോക്റ്റര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക. ജൂണ്‍ 6 മുതല്‍ 8 വരെ എറണാകുളത്താണ് റിക്രൂട്ട്മെന്‍റ്. ജൂനിയർ ആൻഡ് ക്ലിനിക്കൽ ഫെലോസ്: എമർജൻസി മെഡിസിൻ -03, സീനിയർ ക്ലിനിക്കൽ ഫെലോസ്: എമർജൻസി മെഡിസിൻ-03, അനസ്തേഷ്യ-02, ജനറൽ മെഡിസിൻ-02,സ്‌പെഷ്യാലിറ്റി ഡോക്റ്റർമാർ: സൈക്യാട്രി-ഓൾഡ് ഏജ് -02 ആൻഡ് ജനറൽ അഡൽറ്റ് -04 എന്നിങ്ങനെയാണ് ഒഴിവുകൾ.

ഫുള്‍ ജിഎംസി രജിസ്ട്രേഷൻ അല്ലെങ്കിൽ യുകെ ജനറൽ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച മെഡിക്കൽ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളത്തോടൊപ്പം പൂർണ ജിഎംസി രജിസ്ട്രേഷൻ സ്‌പോൺസർഷിപ്പ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. ഉദ്യോഗാർഥികള്‍ വിശദമായ സിവി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ടിന്‍റെ പകര്‍പ്പ് എന്നിവ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡി യിലേയ്ക്ക് 27 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശേരി അറിയിച്ചു.

വിശദവിവരങ്ങള്‍ www.nifl.norkaroots.org വെബ്സൈറ്റില്‍ ലഭ്യമാണ്. അല്ലെങ്കില്‍ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്റ്റ് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസിഡ് കോള്‍ സർവീസ്) ബന്ധപ്പെടാം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com