നഴ്സിംഗ് ഓഫീസർ: 871 ഒഴിവ്

ജനറൽ നഴ്സിംഗ് മിഡ്‌വൈഫറിയിൽ അംഗീകൃത ഡിപ്ലോമ, 50 ബെഡുള്ള ആശുപത്രികളിൽ ജോലി ചെയ്തു രണ്ടു വർഷ പരിചയം
നഴ്സിംഗ് ഓഫീസർ: 871 ഒഴിവ്

ലക്നോയിലെ ഡോ. റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നഴ്സിംഗ് ഓഫീസർ, ഗ്രൂപ്പ് ബി, സി (ടെക്നിക്കൽ) തസ്തികകളിൽ 871 ഒഴിവ്. കോമണ്‍ റിക്രൂട്ട്മെന്‍റ് ടെസ്റ്റ് (സിആർടി) മുഖേനയാണു തെരഞ്ഞെടുപ്പ്. നേരിട്ടുള്ള നിയമനം. ഓണ്‍ലൈനായി അപേക്ഷിക്കണം.

നഴ്സിംഗ് ഓഫിസർ

യോഗ്യത: അംഗീകൃത ബിഎസ്‌സി (ഓണേഴ്സ്) നഴ്സിംഗ്/ബിഎസ്‌സി നഴ്സിംഗ് അല്ലെങ്കിൽ അംഗീകൃത ബിഎസ്‌സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിംഗ്. സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിൽനിന്നു നഴ്സസ് ആൻഡ് മിഡ്‌വൈഫ് രജിസ്ട്രേഷൻ. അല്ലെങ്കിൽ ജനറൽ നഴ്സിംഗ് മിഡ്‌വൈഫറിയിൽ അംഗീകൃത ഡിപ്ലോമ, 50 ബെഡുള്ള ആശുപത്രികളിൽ ജോലി ചെയ്തു രണ്ടു വർഷ പരിചയം.

ഗ്രൂപ്പ് ബി ആൻഡ് സി

തസ്തികകൾ: ടെക്നിക്കൽ ഓഫീസർ (പെർഫ്യൂഷൻ), ഡയറ്റീഷൻ, ഒഫ്താൽമിക് ടെക്നീഷൻ ഗ്രേഡ്-1, ടെക്നിക്കൽ അസിസ്റ്റന്‍റ്, ടെക്നീഷൻ ടെക്നീഷൻ, ജൂണിയർ ഒക്യുപ്പേഷനൽ തെറാപ്പിസ്റ്റ്, ജൂണിയർ ഫിസിയോത്തെറാപ്പിസ്റ്റ്, ടെക്നിക്കൽ ഓഫീസർ, മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്.

നോണ്‍ ടീച്ചിംഗ്

തസ്തികകൾ: ജൂണിയർ മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്, ഒടി അസിസ്റ്റന്‍റ് (ഒടി ഏരിയ), ഒടി അസിസ്റ്റന്‍റ് (ഐസിയു ഏരിയ), ഒടി അസിസ്റ്റന്‍റ് (ഇന്‍റർവെൻഷണൽ ഏരിയ), ടെക്നീഷൻ, ന്യൂക്ലിയർ മെഡിക്കൽ ടെക്നോളജിസ്റ്റ്, ജൂണിയർ മെഡിക്കൽ റിക്കാര്‍ഡ് ഓഫീസർ, ഡെന്‍റൽ ടെക്നീഷൻ ഗ്രേഡ്-2, സിഎസ്എസ്ഡി അസിസ്റ്റന്‍റ്, വർക്‌ഷോപ്പ് ടെക്നീഷൻ ഗ്രേഡ്-2 (പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ്).

www.drrmlims.ac.in

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com