ഒഡെപെക്ക് അവസരമൊരുക്കുന്നു- യമനിലും ഒമാനിലും

ഒ.ഡി.ഇ.പി.സി രജിസ്ട്രേഷൻ നിർബന്ധമാണ്. വിശദവിവരങ്ങൾ www.odepc.kerala.gov.in വെബ്സൈറ്റിലും 0471 232940/41/42, 7736496574 എന്ന നമ്പറുകളിലും ലഭ്യമാണ്
ഒഡെപെക്ക് അവസരമൊരുക്കുന്നു- യമനിലും ഒമാനിലും

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യമനിലും ഒമാനിലും അവസരങ്ങൾ. യമനിലെ പ്രമുഖ റഡ് ബ്രിക്സ് മാനുഫാക്ച്വറിംഗ് കമ്പനിയിലേക്ക് പുരുഷ ഉദ്യോഗാർഥികളെയാണ് ആവശ്യം. മെയിന്‍റനൻസ് എൻജിനീയർ, ക്വാളിറ്റി കൺട്രോളർ, പ്രൊഡക്ഷൻ മാനേജർ തുടങ്ങിയ ഒഴിവിലേക്ക് ബി.ടെക്/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് 5 വർഷം പ്രവൃത്തിപരിചയവും ഉള്ളവരെയാണ് ആവശ്യം. പ്രായപരിധി 45 വയസ്. ശമ്പളത്തിനു പുറമെ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. ഉദ്യോഗാർഥികൾ ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ മെയ് 5ന് മുമ്പ് jobs@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. ഒ.ഡി.ഇ.പി.സി രജിസ്ട്രേഷൻ നിർബന്ധമാണ്. വിശദവിവരങ്ങൾ www.odepc.kerala.gov.in വെബ്സൈറ്റിലും 0471 232940/41/42, 7736496574 എന്ന നമ്പറുകളിലും ലഭ്യമാണ്.

ഒമാനിലെ പ്രമുഖ ഇന്ത്യൻ സി.ബി.എസ്.സി സ്കൂളിൽ പി.ജി.റ്റി ബയോളജി, പി.ജി.റ്റി/റ്റി.ജി.റ്റി മാത്തമാറ്റിക്സ് തസ്തികകളിൽ നിയമനത്തിന് ഓവർസീസ് ഡെവലപ്പ്മെന്‍റ് ആൻഡ് എംപ്ലോയ്മെന്‍റ് പ്രൊമോഷൻ കൺസൾട്ടന്‍റ്സ് ലിമിറ്റഡ് (ഒ.ഡി.ഇ.പി.സി) ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അതാത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ഏതെങ്കിലും സി.ബി.എസ്.ഇ സ്കൂളിൽ ചുരുങ്ങിയത് രണ്ട് വർഷത്തെ അധ്യാപനപരിചയവുള്ളവർക്ക് അപേക്ഷിക്കാം. പരമാവധി പ്രായം 45 വയസ്. ആകർഷകമായ ശമ്പളം, എയർ ടിക്കറ്റ്, മെഡിക്കൽ അലവൻസ്, തുടങ്ങി ഒമാനിലെ തൊഴിൽ നിയമങ്ങൾക്കനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഉദ്യോഗാർഥികൾ ഏപ്രിൽ 30ന് മുമ്പ് വിശദമായ ബയോഡേറ്റ jobs@odepc.in എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in, ഫോൺ: 0471 2329441/42, 7736496574.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com