അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം

അപേക്ഷകൾ ഓഗസ്റ്റ് 22 നകം
അധ്യാപക ഒഴിവ്
പ്രതീകാത്മക ചിത്രം
Updated on

കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി ഒരു വർഷ ദൈർഘ്യത്തിൽ ആരംഭിക്കുന്ന പരിഷ്‌കരിച്ച പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അധ്യാപക പാനൽ തയ്യാറാക്കുന്നു.

ഡിഗ്രിതലത്തിൽ മലയാളം മെയിൻ വിഷയവും ഡിഎൽഎഡ്/ബിഎഡ് എന്നിവയുമാണ് യോഗ്യതകൾ. പതിനാല് ജില്ലകളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കും. ക്ലാസുകൾ ജില്ലാടിസ്ഥാനത്തിലാകും നടത്തുന്നത്.

താൽപര്യമുള്ളവർ അപേക്ഷകൾ ഓഗസ്റ്റ് 22 നകം ഡയറക്ടർ, കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി, അക്ഷരം, പേട്ട ഗവ. ബോയ്സ് എച്ച് എസ് എസ് നു സമീപം, തിരുവനന്തപുരം – 24 എന്ന വിലാസത്തിലോ stateliteracymission@gmail. com എന്ന ഇ-മെയിലിലേക്കോ അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04712472253, 2472254.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com