കേന്ദ്ര പോലീസ് സേനകളിൽ സബ് ഇൻസ്പെക്‌ടർ: 4187 ഒഴിവ്‌

സിഎപിഎഫിൽ 4001 ഒഴിവും ഡൽഹി പോലീസിൽ 186 ഒഴിവുമുണ്ട്. ദേശീയതലത്തിൽ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന പരീക്ഷ വഴിയാണു തെരഞ്ഞെടുപ്പ്
കേന്ദ്ര പോലീസ് സേനകളിൽ സബ് ഇൻസ്പെക്‌ടർ: 4187 ഒഴിവ്‌

കേന്ദ്ര പോലീസ് സേനകളിലെ 4187 സബ് ഇൻസ്പെക്‌ടർ ഒഴിവിലേക്ക് സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ (എസ്എസ്‌സി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ച് 28 വരെ അപേക്ഷിക്കാം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ മേയിൽ നടത്തും.

സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (സിഎപിഎഫ്), ഡൽഹി പോലീസ് എന്നീ കേന്ദ്ര സേനാവിഭാഗങ്ങളിലെ സബ് ഇൻസ്പെക്‌ടർ തസ്തികയിലാണു തെരഞ്ഞെടുപ്പ്. സ്ത്രീകൾക്കും അവസരം.

സിഎപിഎഫിൽ 4001 ഒഴിവും ഡൽഹി പോലീസിൽ 186 ഒഴിവുമുണ്ട്. ദേശീയതലത്തിൽ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന പരീക്ഷ വഴിയാണു തെരഞ്ഞെടുപ്പ്.

യോഗ്യത: ബിരുദം/ തത്തുല്യം. ഡൽഹി പോലീസിലെ സബ് ഇൻസ്പെക്‌ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന പുരുഷൻമാർ കായികക്ഷമതാ പരീക്ഷാവേളയിൽ നിലവിലുള്ള എൽഎംവി (ഇരുചക്രവാഹനവും കാറും) ഡ്രൈവിംഗ് ലൈസൻസ് ഹാജരാക്കണം. പ്രായം: 20-25 (അർഹർക്ക് ഇളവ്). മറ്റ് ഇളവുകൾ ചട്ടപ്രകാരം.

ശമ്പളം; സബ് ഇൻസ്പെക്‌ടർ (ജിഡി), സിഎപിഎഫ്: 35,400- 1,12,400 (ഗ്രൂപ്പ് ബി). സബ് ഇൻസ്പെക്‌ടർ (എക്സിക്യൂട്ടീവ്), ഡൽഹി പോലീസ്: 35,400-1,12,400 (ഗ്രൂപ്പ് സി). ശാരീരികയോഗ്യത: പുരുഷൻ: ഉയരം: 170 സെ.മീ., നെഞ്ചളവ് 80-85 സെ.മീ.

എസ്ടി വിഭാഗക്കാർ: ഉയരം: 162.5 സെ.മീ., നെഞ്ചളവ് 77-82 സെ.മീ. സ്ത്രീ: ഉയരം: 157 സെ.മീ, എസ്ടി വിഭാഗക്കാർ: ഉയരം: 154 സെ.മീ. തൂക്കം: ഉയരത്തിന് ആനുപാതികം. കാഴ്ചശക്തി: കണ്ണടയില്ലാതെ രണ്ടു കണ്ണുകൾക്കും 6/6, 6/9. കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദം, പിടച്ച ഞരന്പുകൾ, കോങ്കണ്ണ് എന്നിവ അയോഗ്യതയാണ്. കൃത്യ നിർവഹണത്തിനു തടസമാകുന്ന വൈകല്യങ്ങളൊന്നും പാടില്ല.

കായികക്ഷമതാ പരീക്ഷ: പുരുഷൻ: 16 സെക്കൻഡിൽ 100 മീറ്റർ ഓട്ടം, 6.5 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം, ലോംഗ്ജംപ്: 3.65 മീറ്റർ, ഹൈജംപ് 1.2 മീറ്റർ, ഷോട്ട്പുട്ട് (16 എൽബിഎസ്): 4.5 മീറ്റർ. സ്ത്രീ: 18 സെക്കൻഡിൽ 100 മീറ്റർ ഓട്ടം, 4 മിനിറ്റിൽ 800 മീ ഓട്ടം, ലോംഗ്ജംപ്: 2.7 മീറ്റർ, ഹൈജംപ് 0.9 മീറ്റർ. ജംപ്, ത്രോ ഇനങ്ങളിൽ എല്ലാവർക്കും 3 അവസരം വീതം ലഭിക്കും. വിമുക്തഭടന്മാർക്കു കായികക്ഷമതാ പരീക്ഷയില്ല.

തെരഞ്ഞെടുപ്പ് എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യപരി ശോധന എന്നിവ മുഖേന. എഴുത്തു പരീക്ഷ മേയ് 9, 10, 13 തീയതികളിൽ നടത്തും.

എഴുത്തുപരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങളും സിലബസും വെബ്സൈറ്റിൽ. കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, മറ്റു കേന്ദ്രങ്ങളുടെ പട്ടിക വെബ്സൈറ്റിൽ.

ഒരേ റീജനു കീഴിൽ മുൻഗണനാക്രമത്തിൽ 3 പരീക്ഷാകേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം. ഫീസ്: 100 (അർഹർക്ക് ഇളവ്). കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

www.ssc.nic.in, www.ssc.gov.in

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com