പ്രൊഡക്ഷൻ ഓഫീസർ നിയമനം

അപേക്ഷയും ആവശ്യമായ രേഖകളും 2024 ഡിസംബർ 15 വൈകിട്ട് 5നകം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം
walk in interview pro tvm
പ്രതീകാത്മക ചിത്രം
Updated on

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഡക്ഷൻ ഓഫീസർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ അപേക്ഷയും ആവശ്യമായ രേഖകളും 2024 ഡിസംബർ 15 വൈകിട്ട് 5നകം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം.

അച്ചടിയിൽ ഡിപ്ലോമയും, മൂന്ന് വർഷത്തിൽ കുറയാതെ ഏതെങ്കിലും പ്രശസ്തമായ അച്ചടിശാലയിലെ പുസ്തക നിർമാണ വകുപ്പിൽ ജോലി ചെയ്തുള്ള പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ശാസ്ത്ര/മാനവിക വിഷയത്തിലെ ബിരുദവും, മലയാള ഭാഷയിലെ പ്രാവീണ്യവും അധിക യോഗ്യതകളായി പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471 2333790, 8547971483, www.ksicl.org

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com