നാലുവര്‍ഷ ബിരുദം: പിഎസ്‌സി ചട്ടം പരിഷ്കരിക്കും

നിര്‍ദിഷ്ട ഗുണനിലവാര മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മാത്രമേ സ്വകാര്യ സര്‍വകലാശാലകൾ കേരളത്തില്‍ അനുവദിക്കൂ
നാലുവര്‍ഷ ബിരുദം: പിഎസ്‌സി ചട്ടം പരിഷ്കരിക്കും
Minister R Bindufile

തിരുവനന്തപുരം: നാലുവര്‍ഷ ബിരുദത്തിന് അനിവാര്യമായ മാറ്റം പിഎസ്‌സി ചട്ടങ്ങളില്‍ ഒരുവര്‍ഷത്തിനകം നടപ്പാക്കുമെന്ന് മന്ത്രി ആര്‍.‌ ബിന്ദു. നിലവിലുള്ള രീതിയിലെ തുല്യത പരിഗണിക്കുന്നതിലെ ബുദ്ധിമുട്ടിന്‍റെ അടിസ്ഥാനത്തിലാണ് ചട്ടം മാറ്റുന്നത്.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) സംഘടിപ്പിച്ച 'എന്താണ് നാലുവര്‍ഷ ബിരുദം? മാധ്യമ റിപ്പോര്‍ട്ടിങ്ങിന് ഒരാമുഖം' ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയര്‍ത്തുന്ന പദ്ധതികളുടെ ഭാഗമായി സ്വകാര്യ സര്‍വകലാശാലാ ബില്‍ ഈ വരുന്ന നിയമസഭയില്‍ അവതരിപ്പിക്കും. നിര്‍ദിഷ്ട ഗുണനിലവാര മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മാത്രമെ സ്വകാര്യ സര്‍വകലാശാലകൾ കേരളത്തില്‍ അനുവദിക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.