ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കരിയര്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പുതിയ തൊഴിലധിഷ്ഠിത പ്രോഗ്രാമുകൾ
ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കരിയര്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പുതിയ തൊഴിലധിഷ്ഠിത പ്രോഗ്രാമുകൾ

ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

Updated on

തിരുവനന്തപുരം: ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കരിയര്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പുതിയ തൊഴിലധിഷ്ഠിത പ്രോഗ്രാമുകളിലേക്ക് കേരള സര്‍ക്കാരിന് കീഴിലുള്ള ഐസിടി അക്കാഡമി ഓഫ് കേരള അപേക്ഷ ക്ഷണിച്ചു.

മൂന്നുമാസം ദൈര്‍ഘ്യമുള്ള ഓൺലൈൻ അപ്സ്‌കില്ലിങ് പ്രോഗ്രാമുകളായ Mastering Digital Marketing with AI, DevOps with Azure, Certified Flutter Developer എന്നീ പ്രോഗ്രാമുകളിലേക്കാണ് ഇപ്പോൾ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്. ബിരുദധാരികള്‍, നിലവില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാവുന്ന രീതിയിലാണ് ഈ പ്രോഗ്രാമുകളുടെ രൂപകല്‍പ്പന.

ഇതോടൊപ്പം, പുതിയതായി പ്രവർത്തനം ആരംഭിച്ച ഐസിടാക്കിന്‍റെ എറണാകുളം, കച്ചേരിപ്പടിയിലെ ലേണിങ് സെന്‍ററിൽ നടത്തുന്ന, ബിരുദധാരികളെ വ്യവസായ രംഗത്തേക്ക് സജ്ജമാക്കുന്ന ഓഫ്‌ലൈൻ ഇന്‍ഡസ്ട്രി റെഡിനസ് സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളായ Data Science & Analytics, Full Stack Development (MERN), Cyber Security, Artificial Intelligence & Machine Learning എന്നീ പ്രോഗ്രാമുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം.

കൂടാതെ, Certified Specialist in SDET (Software Development Engineer in Test) എന്ന പ്രോഗ്രാം ഓണ്‍ലൈനായും തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഐസിടാക് ക്യാമ്പസില്‍ ഓഫ്‌ലൈനായും ലഭ്യമാണ്. അഞ്ചു മുതല്‍ ആറു മാസം വരെ നീളുന്ന ഈ പ്രോഗ്രാമുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്‍റേൺഷിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എഞ്ചിനീയറിങ്, സയന്‍സ് ബിരുദധാരികള്‍ക്കും ത്രിവത്സര ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം. മികവ് പുലര്‍ത്തുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പുകളും പ്ലേസ്മെന്‍റ് സഹായവും ഉണ്ടാകും.

കൂടാതെ, സൗജന്യ ലിങ്ക്ഡ്ഇന്‍ ലേണിംഗ് ആക്സസ്, തൊഴില്‍ നൈപുണ്യ പരിശീലനം, ഇന്‍ഡസ്ട്രി വിദഗ്ദ്ധരുമായി സംവേദിക്കാനുള്ള അവസരം എന്നിവ ഇതോടൊപ്പം ലഭിക്കും.

2025 ജൂലൈ 20 വരെ ഈ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. പ്രോഗ്രാമുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക്: +91 75 940 51437, 47 127 00 811. വെബ്സൈറ്റ്: https://ictkerala.org/interest

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com