
എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രി മാനെജ്‌മെന്‍റ് കമ്മിറ്റിക്കു കീഴില്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ ഒരു ഒഴിവുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം 2023 മാര്‍ച്ച് 3 ന് മുന്‍പ് എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18-36.
നിയമാനുസൃത വയസിളവ് അനുവദനീയം. വിദ്യാഭ്യാസ യോഗ്യത-പ്ലസ് ടു, ഡിപ്പാര്‍ട്ട്‌മെന്‍റ് ഒഫ്മെഡിക്കല്‍ എജ്യുക്കേഷനില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി/റേഡിയോഗ്രാഫിയില്‍ കേരള സര്‍ക്കാര്‍ അംഗീകൃത ബിഎസ്‌സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484- 2422458.