റെ​​​യി​​​ൽ​​​വേ​​​ ടെ​​​ക്നീ​​​ഷ്യ​​​ൻ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അവസരം

മാ​​​ർ​​​ച്ച്-​​​ഏ​​​പ്രി​​​ലി​​​ൽ അ​​​പേ​​​ക്ഷാ പ്ര​​​ക്രി​​​യ പൂ​​​ർ​​​ത്തി​​​യാ​​​ക്കി ന​​​വം​​​ബ​​​റി​​​ൽ എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ ന​​​ട​​​ക്കും.
റെ​​​യി​​​ൽ​​​വേ​​​ ടെ​​​ക്നീ​​​ഷ്യ​​​ൻ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അവസരം

റെ​​​യി​​​ൽ​​​വേ​​​യി​​​ൽ ടെ​​​ക്നീ​​​ഷ​​​ൻ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് ഈ ​​​മാ​​​സം വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.റെ​​​യി​​​ൽ​​​വേ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡി​​​ന്‍റെ കേ​​​ന്ദ്രീ​​​കൃ​​​ത വി​​​ജ്ഞാ​​​പ​​​നം വ​​​ഴി 9,000 ആ​​​ർ​​​ആ​​​ർ​​​ബി ടെ​​​ക്നീ​​​ഷ്യൻ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കാ​​​ണു തെര​​​ഞ്ഞെ​​​ടു​​​പ്പ്. മാ​​​ർ​​​ച്ച്-​​​ഏ​​​പ്രി​​​ലി​​​ൽ അ​​​പേ​​​ക്ഷാ പ്ര​​​ക്രി​​​യ പൂ​​​ർ​​​ത്തി​​​യാ​​​ക്കി ന​​​വം​​​ബ​​​റി​​​ൽ എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ ന​​​ട​​​ക്കും.

മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ, ഐ​​​ടി​​​ഐ ട്രേ​​​ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, എ​​​ൻ​​​ജി​​​നി​​​യറിങ് ഡി​​​പ്ലോ​​​മ/​​​ഡി​​​ഗ്രി എ​​​ന്നി​​​വ​​​യാ​​​ണു യോ​​​ഗ്യ​​​ത. പ്രാ​​​യം: 18-28. അ​​​പേ​​​ക്ഷാ​​​ഫീ​​​സ്: 500 (അ​​​ർ​​​ഹ​​​ർ​​​ക്ക് ഇ​​​ള​​​വ്). സി​​​ബി​​​ടി-1, സി​​​ബി​​​ടി-1, ഡോ​​​ക്യു​​​മെ​​​ന്‍റേഷ​​​ൻ, മെ​​​ഡി​​​ക്ക​​​ൽ പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ​​​യ്ക്കു ശേ​​​ഷ​​​മാ​​​കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

അ​​​സി​​​സ്റ്റ​​​ന്‍റ് ലോ​​​ക്കോ പൈ​​​ല​​​റ്റ് ത​​​സ്തി​​​ക​​​യി​​​ലെ 5696 ഒ​​​ഴി​​​വി​​​ലേ​​​ക്കു​​​ള്ള വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു ടെ​​​ക്നീ​​​ഷൻ വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്കു​​​ള്ള വിജ്ഞാ​​​പ​​​നം ഒ​​​രു​​​ങ്ങു​​​ന്ന​​​ത്. ഗ്രാ​​​ജ്വേ​​​റ്റ്, അ​​​ണ്ട​​​ർ ഗ്രാ​​​ജ്വേ​​​റ്റ് ത​​​ല​​​ങ്ങ​​​ളി​​​ലെ നോ​​​ണ്‍ ടെ​​​ക്നി​​​ക്ക​​​ൽ പോ​​​പ്പു​​​ല​​​ർ കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ലേ​​​ക്കും (എ​​​ൻ​​​ടി​​​പി​​​സി), ജൂ​​​ണി​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ, പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കും റെ​​​യി​​​ൽ​​​വേ വൈ​​​കാ​​​തെ വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

https://indianrailways.gov.in

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com